ദൈനംദിന രസതന്ത്രം
എഡി.പി.കെ.രവീന്ദ്രന്‍
വില: 100
ശ്രീ.പി.കെ.രവീന്ദ്രന്‍ എഡിറ്റ് ചെയ്‌ത ദൈനംദിന രസതന്ത്രം എന്ന കൃതി, മനുഷ്യന്റെ നിത്യജീവിതത്തില്‍ രസതന്ത്രത്തിനുള്ള സ്ഥാനം വിളിച്ചോതുന്നു. മനുഷ്യശരീരത്തിന്റെ ഉള്ളറകളില്‍ നിന്ന് തുടങ്ങി സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ രസതന്ത്രം വരെ എത്തി നില്‍ക്കുന്ന ഈ പുസ്‌തകം സാധാരണ ജനങ്ങളില്‍ ശാസ്‌ത്രത്തിന്റെ ശരിയായ അവബോധം സൃഷ്‌ടിക്കുന്നു. മനുഷ്യശരീരത്തിലെ വികാരവിചാരങ്ങളെയും ശ്വസനദഹന പ്രക്രിയകളെയും രസതന്ത്രമെന്ന ശാസ്‌ത്രശാഖയിലൂടെ നോക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥവത്തായും കാണപ്പെടുന്നു. അടുക്കളയില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഘടനയും പാചകം ചെയ്യേണ്ടുന്ന രീതിയും കൃത്യമായി പ്രതിപാദിക്കുന്ന അടുക്കളരസതന്ത്രം അമ്മമാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള രീതികളും മായംകലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെ തിരിച്ചറിയുന്നതിനുവേണ്ട ചെറിയ പരീക്ഷണങ്ങളും ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു. മണ്ണിനെ അറിയുകയെന്നത് ഒരു കൃഷിക്കാരനെ സംബന്ധിച്ച് ഏറ്റവും അത്യന്താപേക്ഷിതമാണ്. മണ്ണിന്റെ ഘടന, രാസ-ജൈവ വളങ്ങളുടെ ആവശ്യകതയും പ്രായോഗികരീതികളും എല്ലാം തന്നെ വളരെ സരളമായി എടുത്തുകാട്ടുന്നു. ഈ കൃതിയുടെ ഏറ്റവും സവിശേഷമായ ഭാഗം ഉപഭോഗവസ്‌തുക്കളെ കുറിച്ചുള്ളതാണ്. പരസ്യങ്ങളിലൂടെ നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ ഉള്ളടക്കത്തെയും അതുകൊണ്ടുള്ള ദോഷവശങ്ങളെയും കൃത്യമായി പ്രതിപാദിക്കുന്നു. കാലങ്ങളായി നമ്മുടെ ജീവിത രീതിയില്‍ വന്ന ഈ ഉപഭോഗ സംസ്‌കാരത്തെ മാറ്റാനായില്ലെങ്കിലും അതിനെക്കുറിച്ചുള്ള അറിവ് ചെറിയ മാറ്റം വരുത്താതിരിക്കില്ല. അവസാന അദ്ധ്യായത്തില്‍ നിര്‍മ്മാണമേഖലയില്‍ ഉപയോഗിക്കുന്ന അനേകം വസ്‌തുക്കളെ നമ്മെ പരിചയപ്പെടുത്തുന്നു.
ചുരുക്കത്തില്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒട്ടനവധി വസ്‌തുക്കളെ രസതന്ത്രത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിത്തരുന്ന ഈ കൃതി സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും അമ്മമാര്‍ക്കും ഒന്നുപോലെ പ്രയോജനപ്രദമാണ്.
റിവ്യുbഡോ.സി.എല്‍.ജോഷി
രസതന്ത്രവിഭാഗം
സെന്റ്‌തോമസ് കോളേജ്, തൃശൂര്‍
9446861632

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ