സ്‌ത്രീപഠനം കേരളസ്‌ത്രീ എങ്ങനെ
ജീവിക്കുന്നു?എങ്ങനെ ചിന്തിക്കുന്നു?
വില : 150
സമൂഹത്തെ മാറ്റിമറിയ്‌ക്കാനും പുനര്‍ നിര്‍മിക്കാനുമുള്ള കേരളീയ പ്രബുദ്ധതയുടെ മുന്നേറ്റങ്ങളില്‍ സ്‌ത്രീകളും സജീവ പങ്കാളികളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളിലും സമുദായ നവോത്ഥാന പ്രവര്‍ത്തനങ്ങളിലും തൊഴിലാളി സമരങ്ങളിലും എന്നു വേണ്ട, സാധാരണമായ കുടുംബ ജീവിതത്തിലെ പരിമിതമായ വൃത്തത്തില്‍ പോലും സ്വന്തം ഇടം അടയാളപ്പെടുത്തിയവരായിരുന്നു കേരളീയസ്‌ത്രീകള്‍. സമുദായങ്ങളും സാമൂഹിക-രാഷ്‌ട്രീയ അധികാരകേന്ദ്രങ്ങളും പെണ്‍വര്‍ഗത്തോടു പുലര്‍ത്തിയിരുന്ന അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചിതയാകുവാന്‍ അടരാടിയ മലയാളിസ്‌ത്രീയുടെ ഇന്നത്തെ നിലയെന്ത് എന്ന അന്വേഷണമാണ് സ്‌ത്രീപഠനം `കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്ന പേരില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്‌തകം.
മൂന്നുഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഈ പുസ്‌തകത്തിലെ ആദ്യഭാഗത്തുള്ള നാല് അദ്ധ്യായങ്ങളില്‍ ആദ്യത്തെ അദ്ധ്യായം ഈ പഠനത്തിന് അവലംബിച്ച രീതികളെകുറിച്ചും ഉപാദാന മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്നു.
കേരളസമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കുന്ന 5600 വീടുകളെ തെരഞ്ഞെടുത്തുകൊണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും വഴി പഠനത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു. പഠനലക്ഷ്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി, ആ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് സര്‍വ്വേ നടത്തുമ്പോള്‍ വന്നേക്കാവുന്ന അബദ്ധങ്ങളെക്കുറിച്ചും, അവയെ മറികടക്കാന്‍ തങ്ങള്‍ അവലംബിച്ച ശാസ്‌ത്രീയ രീതികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് ഒന്നാം അദ്ധ്യായം. അതോടൊപ്പം തന്നെ മാനദണ്ഡങ്ങള്‍ എടുക്കുമ്പോള്‍ സ്വീകരിച്ച നിലപാടുകളുടെ യുക്തിഭദ്രതയും വിവരിക്കുന്നു.
തുടര്‍ന്നുള്ള മൂന്ന് അദ്ധ്യായങ്ങള്‍ക്ക് സ്‌ത്രീ തൊഴിലിടങ്ങളില്‍, വീട്ടകങ്ങളില്‍, പൊതു ഇടങ്ങളില്‍ എന്ന് പേരു നല്‍കി സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളത്തിലെ വനിതകള്‍ മികച്ച അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ലിംഗസമത്വ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പക്ഷെ അപ്പോഴും തൊഴില്‍ പങ്കാളിത്തത്തിലും അതു വഴിയുള്ള വരുമാനത്തിലും കേരളം പല ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പിറകിലാണ്. ഈയൊരു അവസ്ഥയാണ് ഇവിടെ മുഖ്യപ്രശ്‌നമായി നോക്കിക്കാണുന്നത്.
സാമ്പത്തികനേട്ടത്തിനും സ്വയം പര്യാപ്‌തതയ്‌ക്കും വേണ്ടി സ്‌ത്രീ കള്‍ തൊഴില്‍ എടുക്കണമെന്നും എന്നാല്‍ തൊഴിലിടങ്ങളിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള സംവിധാന ങ്ങള്‍ വളരെ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രണ്ടാം അദ്ധ്യായം വീട്ടകങ്ങളിലുള്ള സ്‌ത്രീയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ്. സ്‌ത്രീകളിലെ സ്‌ത്രൈണതയ്‌ക്കു അതിഭാവുകത്വം കല്‍പിച്ച് അവളെ ചില സങ്കല്‍പങ്ങള്‍ക്കിടയില്‍ കുടുക്കിയിടാനുള്ള ശ്രമം, സമൂഹം കാലാകാലങ്ങളില്‍ ഏറ്റെ ടുത്തുകൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തല്‍ കൃത്യമായ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുമ്പോള്‍, അത് സ്‌ത്രീകളെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നതുമായി മാറുന്നു.
പൊതു ഇടങ്ങളിലുള്ള സ്‌ത്രീസാന്നിധ്യമാണ് മൂന്നാം അദ്ധ്യായം അന്വേഷിക്കുന്നത്. സംഘടനയിലും രാഷ്‌ട്രീയത്തിലും ഉള്ള സ്‌ത്രീയുടെ ഇടപെടലിന്റെ സ്വഭാവം ഈ അദ്ധ്യായത്തിലെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്ത മാക്കിത്തരുന്നു. അതോടൊപ്പം പൊതുസ്ഥലങ്ങളില്‍ സ്‌ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു.
രണ്ടാംഭാഗത്തിലെ അദ്ധ്യായങ്ങള്‍ വിദ്യാഭ്യാസം, ആരോഗ്യം, നീതി ബോധം, വിവാഹം, വായന, അധികാരഘടന തുടങ്ങിയ വൈയക്തിക ഘടകങ്ങളുടെ സ്വാധീനം കണ്ടുപിടിക്കാനുള്ള ശ്രമമുള്‍ക്കൊള്ളുന്ന താണ്. സമൂഹത്തിലെ അതീവ ദുര്‍ബ്ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിധവ, വിവാഹമോചിത, അവിവാഹിത എന്നിങ്ങനെയുള്ളവരുടെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതിന്റെ ആവശ്യം 9-ാം അദ്ധ്യായം വ്യക്തമാക്കുന്നു.
മൂന്നാം ഭാഗം അനുബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സര്‍വ്വേ പ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണങ്ങള്‍ ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുത്ത ഇത്തരം സാമ്പിളുകള്‍ കേരള സ്‌ത്രീയുടെ ദൈന്യതയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നതാണ്.
സാമ്പത്തികം, മതം, ജാതി, പ്രദേശം എന്നിവയെ അടിസ്ഥാനഘടകങ്ങളായി സ്വീകരിക്കുവാനും, കൂടുതല്‍ സൂക്ഷ്‌മത വേണ്ടിടത്ത് ഇവയ്‌ക്കു ഉപവിഭാഗങ്ങള്‍ കല്‌പിച്ചുകൊണ്ട് പഠനം സമഗ്രമാക്കാനും ശ്രമിച്ചുട്ടുള്ള രീതി ആവുന്നത്ര വിശദാംശങ്ങളെ ശേഖരിക്കാന്‍ പര്യാപ്‌തമാണ്. റിപ്പോര്‍ട്ടുകളെ വിവരിക്കുമ്പോള്‍, ഗ്രാഫുകളിലൂടെ അവയുടെ അനുപാതം രേഖപ്പെടുത്തുന്ന സമ്പ്രദായം വസ്‌തുകള്‍ എളുപ്പത്തില്‍ ഗ്രഹിക്കുന്നതിന് സഹായകമാവുന്നു.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം കേരളസമൂഹത്തിലെ സ്‌ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആശ്രയിക്കാവുന്ന ആധികാരികവും സമഗ്രവുമായ ഒരു രേഖയാണെന്ന് നിസ്സംശയം പറയാം. അതോടൊപ്പം തന്നെ സ്വന്തം നില തിരിച്ചറിയാനും സാമൂഹികവും രാഷ്‌ട്രീയവുമായ തീര്‍പ്പുകളുടെ ഉദ്ദേശ്യശുദ്ധിയെ കണ്ടറിഞ്ഞുകൊണ്ട് തങ്ങളുടേതായ മാര്‍ഗത്തില്‍ മുന്നേറാന്‍ സ്‌ത്രീകളെ പ്രചോദിപ്പിക്കാനും കാരണമാകും. സ്‌ത്രീകളുടെ പ്രശ്‌നങ്ങളിലേയ്‌ക്കും ഒരു വ്യക്തിയെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും അവള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളിലേക്കും ഗൗരവമായി കണ്ണുപായിക്കാത്ത സമൂഹത്തിലെ മറുപാതിയുടെ-പുരുഷന്റെ-ഉള്‍ക്കണ്ണ് തുറപ്പിക്കാനും ഈ പുസ്‌തകത്തിന് ത്രാണിയുണ്ട്.
കേരളത്തിലെ സ്‌ത്രീ എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടെന്ന നിലയ്‌ക്ക് ഈ പുസ്‌തകം മികച്ച ഒരു ആധികാരികഗ്രന്ഥമാണെന്നും വരും വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്കും പഠനത്തിനും സാധ്യതയുള്‍ക്കൊള്ളുന്നതാണെന്നും നിസ്സംശയം പറയാം.
റിവ്യുb
ഡോ.സുപ്രിയ.വി.സി
അസി. പ്രൊഫസര്‍
മലയാള വിഭാഗം
ശ്രീ കേരളവര്‍മ കോളേജ്, തൃശൂര്‍
9446291685

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ