2014, ജൂൺ 26, വ്യാഴാഴ്‌ച

ഇ.കെ.എന്‍ : ശാസ്‌ത്രപ്രചാരകന്റെ സര്‍ഗാത്മകത - പുസ്തക പരിചയം



അസാധ്യമായതിനെ സാധ്യമാക്കുന്ന കല എന്ന്‌ രാഷ്‌ട്രീയത്തെ മാര്‍ത്താ ഹാര്‍നേക്കര്‍ Rebuilding the left എന്ന പുസ്‌തകത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്‌. ബി.ജി.വി.എസി ന്റെ ട്രഷററും, അഖിലേന്ത്യാസാക്ഷരതാ പ്രസ്ഥാനനായകനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രൊഫ.ഇ.കെ.നാരായണന്റെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ നിസ്സംശയമായും ഈ നിര്‍വചനത്തിന്റെ സാംഗത്യം ദീപ്‌തമാകുന്നുണ്ട്‌. അസാധ്യത്തെ സാധ്യമാക്കുന്നതിന്‌ അക്ഷീണം യത്‌നിച്ച ശാസ്‌ത്രപ്രചാരകനാണ്‌ അദ്ദേഹം. 
 
ഇ.കെ.എന്റെയും സഹധര്‍മ്മിണി നളിനിയുടെയും അകാലവേര്‍പാട്‌ സഹപ്രവര്‍ത്തകരില്‍ സൃഷ്‌ടിച്ച ശൂന്യത ചെറുതൊന്നുമല്ല. അത്‌ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്തുന്നു. പ്രൊഫ.സി.ജെ.ശിവശങ്കരനും, പ്രൊഫ.എം.കെ.ചന്ദ്രനും എഡിറ്റര്‍മാരായ `ഇ.കെ.എന്‍ : ശാസ്‌ത്രാന്വേഷണത്തിലെ സര്‍ഗാത്മകത' എന്ന പുസ്‌തകം അത്യസാധാരണമായ ഒരു ജീവിതയാത്രയുടെ സാക്ഷ്യപത്രമാണ്‌. സി.ജി.ശാന്തകുമാര്‍, പ്രൊഫ.ഇ.കെ.നാരായണനെ ഒരിക്കല്‍ വിലയിരുത്തിയതു ഇപ്രകാരമാണ്‌ : ``സത്യം പറയട്ടേ, നാരായണന്‍ കൂടെയുള്ളപ്പോള്‍ എത്ര റിസ്‌ക്കുള്ള പ്രവൃത്തിയായാലും ഏറ്റെടുക്കാന്‍ ഒരു ഉഷാറുണ്ടായിരുന്നു. എന്തായാലും അതു നേരെയാകും എന്ന തോന്നല്‍, വര്‍ധിച്ച ആത്മവിശ്വാസം. ഒപ്പം നില്‍ക്കുന്നവര്‍ക്ക്‌ ആവേശവും, ആത്മവിശ്വാസവും നല്‍കാന്‍ കഴിയുന്ന മട്ടിലായിരുന്നു ഏതുകാര്യത്തിലും ഇ.കെ.എന്റെ പ്രവര്‍ത്തനരീതി. വാക്കുകൊണ്ടല്ല അതു നിര്‍വഹിച്ചിരുന്നത്‌, ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ടായിരുന്നു. ഇ.കെ.എന്‍ ഞങ്ങള്‍ക്കെന്നപോലെ ഈ നാടിനും വേണ്ടപ്പെട്ടവനായിരുന്നു.''
അഖിലേന്ത്യാതലത്തില്‍ ജനകീയശാസ്‌ത്രപ്രസ്ഥാനവും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കെട്ടിപ്പടുക്കാനുള്ള സുധീരവും ക്ലേശപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രണ്ടു ദശകക്കാലം ഇ.കെ.എന്‍ അസൂയാവഹമായ നേതൃത്വം നല്‍കി. ശാസ്‌ത്രപ്രചാരകര്‍ക്കും സാക്ഷരതാപ്രവര്‍ത്തകര്‍ക്കും മാത്രമല്ല ഏതൊരു മനുഷ്യനും ഇ.കെ.എന്‍ ഒരു പാഠപുസ്‌തകമാണ്‌. `സെല്‍ഫ്‌മെയ്‌ഡ്‌ മാന്‍' എന്നു പൂര്‍ണമായും പറയാവുന്ന ഒരു വലിയ മനുഷ്യനാണ്‌ അദ്ദേഹം. സ്വപ്രയത്‌നത്താല്‍ ഉന്നത നിലയിലെത്തിയ അദ്ദേഹം ഉന്നതമായ നീതിബോധത്താല്‍ ബി.ജി.വി.എസ്സില്‍ പ്രവര്‍ത്തിക്കാനുള്ള നിയോഗം ഏറ്റെടുക്കുകയായിരുന്നു. കോമള്‍ ശ്രീവാസ്‌തവ എഴുതിയ ലേഖനത്തില്‍ ഇ.കെ.എന്‍.ഗുരുതുല്യനും വഴികാട്ടിയുമാണെന്ന്‌ വിശേഷിപ്പിക്കുന്നു. 1992ലെ അഖിലേന്ത്യാ സമത ജാഥയുടെ സംഘാടകനായ ഇ.കെ.എന്റെ അതുല്യമായ സംഘടനാപാടവത്തിന്റെയും അതിവിശാലമായ സ്‌ത്രീപക്ഷനിലപാടുകളുടെയും അനുഭവവിവരണമാണ്‌ കോമള്‍ ശ്രീവാസ്‌തവ നടത്തിയിട്ടുള്ളത്‌. അവര്‍ എഴുതുന്നു ''Samatha jatha was very Successful and EKN was one of the members in the Natioanl team who did such Meticulous planning. I was very impressed by the planning and coordination between jathas and states"
ഒളിമങ്ങാത്ത ഓര്‍മകള്‍ എന്ന ഭാഗത്ത്‌ 26 ഓര്‍മക്കുറിപ്പുകള്‍ അടങ്ങുന്നുണ്ട്‌. ഡോ.എം.പി.പരമേശ്വരന്‍ രേഖപ്പെടുത്തുന്നതു വളരെയേറെ നിരീക്ഷണാത്മകമാണ്‌- ``പ്രാവര്‍ത്തികമാക്കേണ്ട ഒരു കാര്യം വന്നാല്‍ അതിനെ സാധ്യമാക്കാനുള്ള വഴികളാണ്‌ ഇ.കെ.എന്‍ ആലോചിക്കുക. മറ്റു പലരേയും പോലെ എന്തുകൊണ്ട്‌ സാധിക്കില്ല എന്നു സമര്‍ഥിക്കാനല്ല തുനിയുക. അതാണ്‌ ഇ.കെ.എന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌.'' വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും പ്രവര്‍ത്തകരെ സൃഷ്‌ടിക്കുന്നതിലും അത്യാസാധാരണമായ വ്യഗ്രത അദ്ദേഹത്തില്‍ എന്നുമെപ്പോഴും ഉണ്ടായിരുന്നു.
പ്രചോദനത്തിന്റെ ഉറവിടമായ അഖിലേന്ത്യാസംഘാടകന്‍ എന്ന ലേഖനത്തില്‍ ഡോ.സുന്ദരരാമന്‍ പ്രസ്‌താവിച്ചതും വളരെ ശ്രദ്ധേയം തന്നെ : ``സംഘടനാപരമായി നോക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍തന്നെ ബി.ജി.വി.എസ്‌ നിര്‍മാണത്തില്‍ ഒന്നാമന്‍ ഇ.കെ.എന്‍.ആയിരുന്നു. 1989ല്‍ ദേശീയ സാക്ഷരതാപ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനമെടുത്ത വേളയില്‍, അതിനായി ഭാരത്‌ ജ്ഞാന്‍ വിജ്ഞാന്‍സമിതി എന്ന സംഘടനയ്‌ക്കു രൂപം നല്‍കുമ്പോള്‍ അതിന്റെ മുഖ്യ കാര്‍മികനായ ജനറല്‍സെക്രട്ടറി എം.പി.പരമേശ്വരന്‌ ഒരാളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു-മുന്‍നടപ്പില്ലാത്ത, അതിവിപുലമായ ഈ സംഘടനായത്‌നത്തിന്‌ നേതൃത്വം നല്‍കാന്‍ ഒരാള്‍. ഭീമാകാരമാര്‍ന്ന വെല്ലുവിളിയായിരുന്നു അത്‌.''
എ.വിജയരാഘവന്‍, ധന്യനിമിഷങ്ങളുടെ ദു:ഖസ്‌മൃതിയില്‍ എന്ന കുറിപ്പില്‍ അഖിലേന്ത്യാ സാക്ഷരതാപ്രസ്ഥാനത്തിന്റെ കര്‍മഭടനായ ഇ.കെ.എന്‍-നെ ഓര്‍ക്കുന്നത്‌ ഇങ്ങനെയാണ്‌-``ഒരുവര്‍ഷംകൊണ്ട്‌ ഉത്തരേന്ത്യയുടെ ആത്മാവറിയാന്‍ കഴിഞ്ഞ സഞ്ചാരങ്ങള്‍, ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങള്‍ ഏറ്റുവാങ്ങിയ സാക്ഷരതയുടെ ഹൃദയതാളങ്ങള്‍ ഏറ്റവും താഴെ എത്തിക്കാന്‍ ഈ സാധാരണ അധ്യാപകന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയവും അര്‍ഥപൂര്‍ണവുമായിരുന്നു. ഉത്തരേന്ത്യന്‍ യാത്രകള്‍ക്കിടയില്‍ ഗ്രാമത്തെരുവുകളില്‍ ഞാന്‍ കണ്ട സാക്ഷരതയുടെ അടയാളവാക്യങ്ങളും ചിത്രങ്ങളും ആ പ്രവര്‍ത്തനത്തിന്റെ പിന്നിലെ കഠിനാധ്വാനിയായ ഇ.കെ.എന്‍-ന്റെ രൂപം എന്റെ മനസ്സില്‍ കുറിച്ചിടാന്‍ പര്യാപ്‌തമായിരുന്നു''. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കലും പ്രസ്‌താവനായുദ്ധത്തില്‍ അങ്കം കുറിക്കലുമാണ്‌ പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശില എന്നുധരിച്ചുപ്രവര്‍ത്തിക്കുന്നവരില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തനാണ്‌ അദ്ദേഹമെന്നും വിജയരാഘവന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
`വിശദാംശവിചാരത്തിന്റെ ഈ ശില്‌പി'യുടെ വിയോഗം കെ.കെ.കൃഷ്‌ണകുമാറിന്‌ നിര്‍വചിക്കാനാവാത്ത വല്ലാത്തൊരു ശൂന്യതയാണ്‌. അദ്ദേഹം എഴുതിയത്‌ ഇങ്ങെനയാണ്‌ : ``വെറുമൊരു ചട്ടപ്പടി സംഘാടകനായിരുന്നില്ല ഇ.കെ.എന്‍. തികച്ചും അസംഭാവ്യം എന്നു തോന്നുന്ന പുത്തന്‍ പരിപാടികള്‍ ആസൂത്രണം ചെയ്‌ത്‌ വിജയിപ്പിക്കുന്ന ഒരു സര്‍ഗാത്മകമനസ്സായിരുന്നു അദ്ദേഹത്തി ന്റേത്‌. ഏറ്റെടുത്ത കാര്യങ്ങള്‍ അസാധാരണമായ ആത്മാര്‍ഥതയോടെ ചെയ്‌തുതീര്‍ക്കുന്ന അദ്ദേഹത്തിന്റെ അര്‍പ്പണബോധവും പുത്തന്‍ ആശയങ്ങള്‍ക്ക്‌ പ്രയോഗ രൂപം നല്‍കാനുള്ള അസാമാന്യമായ കഴിവും വരും തലമുറക്കാരായ സാമൂഹിക-രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും നമുക്കും മാതൃകയാവേണ്ടതാണ്‌.''
ഡോ.ലക്ഷ്‌മിധരെ മിശ്ര, ഡോ.പ്യാരെലാല്‍ ഗാര്‍ഗ്‌, ടി.ഗംഗാധരന്‍, ആര്‍.രാധാകൃഷ്‌ണന്‍, പ്രൊഫ.ജോര്‍ജ്‌.എസ്‌.പോള്‍, പ്രൊഫ.പി.കെ.രവീന്ദ്രന്‍, പ്രൊഫ.വി.ആര്‍.രഘുനന്ദനന്‍, ഡോ.കെ.പി.ജോര്‍ജ്‌, പ്രൊഫ.എം.ഹരിദാസ്‌ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളും വളരെ ശ്രദ്ധേയ മാണ്‌. ഒന്നാംഭാഗത്ത്‌ വിശദമായ ജീവിതരേഖയും മൂന്നാംഭാഗത്ത്‌ പത്താണ്ടുതികഞ്ഞ ഇ.കെ.എന്‍.ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും ചേര്‍ത്തിട്ടുണ്ട്‌. പുസ്‌തകത്തില്‍ നല്‍കിയിട്ടുള്ള ചിത്രങ്ങളും ഇ.കെ.എന്റെ സമഗ്രവ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിന്‌ സഹായകമാണ്‌.
ഇ.കെ.എന്‍ : ശാസ്‌ത്രപ്രചാരകന്റെ സര്‍ഗാത്മകത/എഡി : പ്രൊഫ.സി.ജെ.ശിവശങ്കരന്‍, പ്രൊഫ.എം.കെ. ചന്ദ്രന്‍/ഇ.കെ.എന്‍.വിദ്യാഭ്യാസ വികസനഗവേഷണകേന്ദ്രം/വില : 130 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668