രസതന്ത്രം ജീവിതമാക്കിയവര്‍ എന്ന ഗ്രന്ഥം
പ്രസിദ്ധീകരിച്ചത് അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷമായിരുന്ന 2011ല്‍ ആണല്ലൊ. കഴിഞ്ഞ
50-70 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യജീവിതത്തില്‍ രസതന്ത്രം അഭൂതപൂര്‍വമായ
മാറ്റങ്ങളാണ് വരുത്തിയത്. ഈ മാറ്റങ്ങള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും
ചെയ്‌തവരാണ് ഇന്ന് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍. ഒരു പക്ഷേ ചെറുപ്പക്കാര്‍
ഈ മാറ്റങ്ങളെ അത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവില്ല. രസതന്ത്രം മനുഷ്യജീവിതത്തെ
എങ്ങനെ സ്വാധീനിച്ചുവെന്നത് ഈ പുസ്‌തകം വായിക്കുന്നവര്‍ക്ക് എളുപ്പത്തില്‍
ഗ്രഹിക്കാനാകും.

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം, രസതന്ത്രത്തിലെ നാഴികക്കല്ലുകള്‍, ആല്‍ഫ്രഡ് നൊബേല്‍, നൊബേല്‍ സമ്മാനിതര്‍, രസതന്ത്രം പ്രധാനനാള്‍വഴികള്‍ എന്നീ അധ്യായങ്ങളാണ് ഈ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ 170ല്‍ പരം ശാസ്‌ത്രജ്ഞരുടെ ജീവിതരേഖയും കര്‍മമണ്ഡലവും ചുരുക്കി വിവരിച്ചിട്ടുണ്ട്.
മധ്യസ്ഥിതമായ ഒരു ശാസ്‌ത്രം (Central Science) എന്ന നിലയില്‍ രസതന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പല ആവശ്യങ്ങള്‍ക്കും രസതന്ത്രസങ്കേതങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും 17-ാം നൂറ്റാണ്ടോടുകൂടിയാണ് രസതന്ത്രം ഒരു പൂര്‍ണ്ണശാസ്‌ത്രശാഖയായി രൂപാന്തരപ്പെടുന്നത്. രസതന്ത്രത്തിലെ നാഴികക്കല്ലുകള്‍ എന്ന അധ്യായത്തില്‍ ആല്‍ക്കെമിയില്‍ തുടങ്ങി ആറ്റോമികസിദ്ധാന്തം, അവഗാഡ്രോ നിയമം, വിദ്യുത്‌രസതന്ത്രം, ആവര്‍ത്തനപ്പട്ടിക, ആറ്റോമികഘടന, ക്വാണ്ടംരസതന്ത്രം, രാസബന്ധനം, റേഡിയോ ആക്‌ടീവത, താപഗതികം എന്നീ വ്യത്യസ്‌ത മേഖലകളിലെ വളര്‍ച്ചയും അതില്‍ പ്രധാനസംഭാവന കള്‍ നല്‍കിയ പ്രഗത്ഭരെയും പരിചയപ്പെടുത്തുന്നു.
രസതന്ത്ര നൊബേല്‍ സമ്മാനിതരുടെ കൂട്ടത്തില്‍ ആദ്യത്തെ ശാസ്‌ത്രജ്ഞനായ ഫാന്റ് ഹോഫ് (1901) മുതല്‍ 1911ല്‍ സമ്മാനാര്‍ഹനായ ഷെക്‌റ്റ്‌മാന്‍ വരെയുള്ളവരുടെ പ്രധാന സംഭാവനകള്‍ ഉള്‍പ്പെടുന്നു. ഈ നീണ്ട പട്ടികയില്‍ മേരീക്യൂറി, മകള്‍ ഐറിന്‍, മകളുടെ ഭര്‍ത്താവ് ജീന്‍ ഫെഡറിക് ജോളിയട്ട് എന്നിവര്‍ക്കുപുറമെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രസതന്ത്ര കണ്ടുപിടുത്തമായി എണ്ണപ്പെടുന്ന അമോണിയയുടെ വ്യാവസായിക നിര്‍മാണം കണ്ടുപിടിച്ച പ്രിസ്റ്റ്‌ഹേബ്ബര്‍ (ഇദ്ദേഹം രാസയുദ്ധങ്ങളുടെ പിതാവായും അറിയപ്പെടുന്നു). ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട രാസപ്രവര്‍ത്തനമായ പ്രകാശസംശ്ലേഷണത്തിന് നൊബേല്‍ സമ്മാനിതരായ ഒന്നിലേറെ പേരും ഉള്‍പ്പെടുന്നു. രസതന്ത്രത്തിലെ സംഭാവനക്കുള്ള നൊബേല്‍ സമ്മാനത്തിനുപുറമെ സമാധാനത്തിനുള്ള സമ്മാനവും കരസ്ഥമാക്കിയ ലിനസ് പോളിംഗ്, ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ഏതൊരു വായനക്കാരനെയും ആവേശഭരിതനാക്കും. നൊബേല്‍ സമ്മാനിതരില്‍ പലരുടെയും പേരുകളില്‍ രാസപ്രവര്‍ത്തനങ്ങള്‍ അറിയപ്പെടുന്നതിനാല്‍ രസതന്ത്രവിദ്യാര്‍ഥികള്‍ക്ക് ഈ പുസ്‌തകം ആസ്വദിച്ച് വായിക്കാനാകും. ഇവരുടെ സംഭാവനകള്‍ ജീവിതത്തിന്റെ നാനാമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നതാകയാല്‍ സാധാരണക്കാര്‍ക്കും ഈ ഗ്രന്ഥം ഇഷ്‌ടപ്പെടാതിരിക്കില്ല.
ഹൈസ്‌കൂള്‍തലം മുതല്‍ കോളേജുതലം വരെയുള്ള അധ്യാപകര്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ അധ്യാപനം ആസ്വാദ്യകരമാക്കാന്‍ ഏറെയോജിച്ചതാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം.
രസതന്ത്രം ജീവിതമാക്കിയവര്‍/വില : 330 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ