നാടാകെ വികസനചര്‍ച്ചകള്‍കൊണ്ട് മുഖരിതമാണിപ്പോള്‍. വികസനവാദികളും വികസനവിരുദ്ധരുമെന്ന രണ്ടുവിഭാഗമേ സമൂഹത്തിലുള്ളൂ എന്ന മട്ടിലാണ് പല ചര്‍ച്ചകളും. എന്നാല്‍ ഈ വിധം ചര്‍ച്ചകളില്‍ അവഗണിക്കുകയോ വിസ്‌മരിക്കപ്പെടുകയോ ചെയ്യുന്ന ഏതാനും ചോദ്യങ്ങളുണ്ട്. എന്താണ് യഥാര്‍ഥവികസനം? ആര്‍ക്കുവേണ്ടിയുള്ളതാണ് വികസനം? വികസനത്തിന്റെ വില ആരാണ് കൊടുക്കേണ്ടത്? വികസനമെന്ന പേരില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ്? അതിനുവേണ്ടി പലതും ത്യജിക്കേണ്ടിവരുന്നവര്‍ ആരാണ്? ഉല്‍പാദനം നടക്കേണ്ടത് ഭൂമിയിലാണല്ലോ. എന്നാല്‍ ഭൂമിയോ ? പണമുള്ളവരുടെ, റിയല്‍ എസ്റ്റേറ്റുകാരുടെ കയ്യില്‍ കച്ചവടച്ചരക്കായി ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ഉല്‍പാദനം എങ്ങനെ നടക്കും? ഉല്‍പാദനാധിഷ്‌ഠിതവികസനം എങ്ങനെ യാഥാര്‍ഥ്യമാകും ? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ. ഇവയോടൊപ്പം ആരുടെയാണീ ഭൂമി എന്ന മൗലികപ്രശ്‌നവും ഉയര്‍ത്തേണ്ടതുണ്ട്. ഭൂമി പൊതുസ്വത്താണോ ? - ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി തേടുകയാണ് ആര്‍.വി.ജി.മേനോന്‍ ഈ പുസ്‌തകത്തില്‍.
ആരുടെയാണീ ഭൂമി? പരിസ്ഥിതിയും വികസനവും
ആര്‍.വി.ജി.മേനോന്‍
വില : 100 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ