ശാസ്‌ത്രസാഹിത്യ പരിഷത്ത് അടിസ്ഥാനപരമായി ഒരു വിദ്യാഭ്യാസസംഘടനയാണെന്നും പറയാം. പൊതുവെ ശാസ്‌ത്രബോധത്തെ സാമാന്യബോധമാക്കാനുള്ള അറിവിന്റെ ജനകീയ വല്‍കരണത്തിനാണ് അതു ശ്രമിച്ചു പോരുന്നത്. ശാസ്‌ത്രമെഴുത്തുകാരുടെ സംഘടനയില്‍ നിന്ന് ശാസ്‌ത്രതല്‍പരരുടെയും കൂടി സംഘടനയായി പരിഷത്ത് മാറിയപ്പോള്‍ ഒരു വിഭാഗമെന്നനിലയില്‍ അതിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്നത് വിദ്യാഭ്യാസ മേഖലയില്‍നിന്നുള്ളവരായിരുന്നു. പ്രത്യേകിച്ച് അധ്യാപകര്‍. 1964ല്‍ കേരള സര്‍വ്വകലാശാല സെനറ്റ് മീറ്റിംഗ് നടക്കുമ്പോള്‍ പുറത്ത് മലയാളത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ടി പ്രകടനം നടത്തിയ പരിഷത്ത് പിന്നീട് ഭരണവും പഠനവും മാതൃഭാഷയിലാക്കണമെന്നുന്നയിച്ചുകൊണ്ട് നടത്തിയ പ്രചാരണപ്രക്ഷോഭങ്ങള്‍ നിരവധിയാണ്.
യുറീക്ക, ശാസ്‌ത്രകേരളം മാസികകളിലൂടെയും അധ്യാപകപരിശീലനത്തിലൂടെയും സയന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിച്ചും ബാലവേദികളിലൂടെയും ശാസ്‌ത്രസംവാദ ക്യാമ്പുകളിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയും എണ്ണമറ്റ വിദ്യാഭ്യാസ പരീക്ഷണങ്ങളും ഇടപെടലുകളും പരിഷത്ത് പിന്നീട് നടത്തി. സ്വാഭാവികമായും ഒരു ന്യൂനപക്ഷത്തെമാത്രം മിടുക്കരായി വാര്‍ത്തെടുക്കുന്ന വിധേയത്വവിദ്യാഭ്യാസത്തിന്നെതിരെയുള്ള സൃഷ്‌ടിപരമായ ബദലുകളായിരുന്നു ഇവയിലൂടെയെല്ലാം പരിഷത്ത് മുന്നോട്ടുവച്ചത്.
ഗുണമേന്മയുള്ള ജനകീയവിദ്യാഭ്യാസ പരിവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുങ്ങിയപ്പോള്‍(1997) തീര്‍ച്ചയായും സംഘടനാവ്യത്യാസങ്ങള്‍ മറന്ന്, പാഠ്യപദ്ധതി രൂപീകരണത്തിലും തുടര്‍ന്നുവന്ന പാഠപുസ്‌തകങ്ങളിലും പരിഷത്ത് നേരത്തെതന്നെ മുന്നോട്ടുവച്ച ബദല്‍ മാതൃകകള്‍ അംഗീകരിക്കപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനും പുറന്തള്ളപ്പെടുന്നവരുടെയും ദരിദ്രഭൂരിപക്ഷത്തിന്റെയും അര്‍ഹതപ്പെട്ട വിദ്യാഭ്യാസാവകാശങ്ങള്‍ തിരികെപിടിക്കാനും വിദ്യാഭ്യാസഘടനക്കുള്ളില്‍ നിന്ന് പരിമിതമായ സാധ്യതകളുപയോഗിച്ച് നിരന്തരം ശ്രമിക്കുമ്പോള്‍ തന്നെ ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായുള്ള പ്രചാരണപ്രക്ഷോഭങ്ങളും പരിഷത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ നവലിബറല്‍ കാലാവസ്ഥയില്‍ സേവനമെന്ന പാതവിട്ട് കമ്പോളത്തിന്റെ ലേലം വിളിയില്‍ വിദ്യാഭ്യാസം വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുതോല്‍പിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 5പതിറ്റാണ്ടുകാലം പരിഷത്ത് നടത്തിയ വിദ്യാഭ്യാസ ഇടപെടലുകളുടെ ഒരു ഏകദേശചിത്രം ലഭ്യമാക്കാന്‍ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും പേരുകള്‍ വായിച്ചാല്‍ തന്നെ മതിയാവും. (ഈ പട്ടിക പൂര്‍ണമായിക്കൊള്ളണമെന്നില്ല. പൂര്‍ണമാക്കാനുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു)
വിദ്യാഭ്യാസരേഖകള്‍, പഠനങ്ങള്‍, പുസ്‌തകങ്ങള്‍
വിദ്യാഭ്യാസരേഖ 1982
ഹൈസ്‌കൂള്‍ ഭൗതികം - അധ്യാപകസഹായി 89
കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനര്‍വിചിന്തനം 91
അക്ഷരവേദി കൈപുസ്‌തകങ്ങള്‍ 83-86
കേരള വിദ്യാഭ്യാസകമ്മീഷന്‍ റിപ്പോര്‍ട്ട് 99
Report of the Education Commission 99
ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ
(തായാട്ട് ശങ്കരന്‍)
കേരളത്തിലെ വിദ്യാഭ്യാസം,
പരിഷത്തിന്റെ നിലപാടുകള്‍ 99
സമൂഹവും വിദ്യാഭ്യാസവും 95 - തിരുവനന്തപുരം
ഓപ്പറേഷന്‍ ക്ലാസ്‌റൂം (1 മുതല്‍ 4 വരെ ക്ലാസുകളിലേക്കുള്ള അധ്യാപകക്കുറിപ്പുകള്‍)
ശാസ്‌ത്രസഹവാസ ക്യാമ്പുകള്‍
സയന്‍സ് ക്ലബുകള്‍ക്ക് ഒരു കൈപുസ്‌തകം
ഉദ്‌ഗ്രഥിത ശാസ്‌ത്രപഠനം
വിദ്യാഭ്യാസത്തിന്റെ രാഷ്‌ട്രീയം 2005
കേരളം: വിദ്യാഭ്യാസത്തിന്റെ പടവുകള്‍ 2006
കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടില്‍ 2001
അന്വേഷണത്തിന്റെ പടവുകള്‍
കേരള-എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി
ഒരു താരതമ്യം 2012
വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം
വിദ്യാഭ്യാസ അവകാശനിയമവും കേരളവും 2013
പുരോഗമന വിദ്യാഭ്യാസ ചിന്തകര്‍ 2006
വിഗോട്‌സ്‌കിയും വിദ്യാഭ്യാസവും
വിമര്‍ശനാത്മകബോധനം
സിദ്ധാന്തവും പ്രയോഗവും 2013
ജനായത്ത വിദ്യാലയങ്ങള്‍ (മൈക്കല്‍ ആപ്പിള്‍)
തുറന്ന ക്ലാസ് മുറി (കെ.ടി.മാര്‍ഗരറ്റ്)
നയി താലീമിന്റെ കഥ
ടോട്ടോച്ചാന്‍
ദിവാസ്വപ്‌നം
ടീച്ചര്‍
Learning for life
കളിയൂഞ്ഞാല്‍
കളിയും കാര്യവും
കളിച്ചു പഠിക്കാം
നഴ്‌സറി വിദ്യാഭ്യാസം എന്ത്? എന്തിന് ?
വിദ്യാഭ്യാസം അഞ്ചുവയസിനുമുമ്പ്
വികൃതിക്കുട്ടികള്‍
ഹരിതഭാവിയിലേക്ക്
അറിയുന്നതിന്റെ ആനന്ദം - 3,4,5 ക്ലാസുകാര്‍ക്ക്
അറിയുന്നതിന്റെ ആനന്ദം - 6,7,8 ക്ലാസുകാര്‍ക്ക്
വിദ്യാലയങ്ങളിലെ പരിസ്ഥിതിപഠനസമീപനം
ഹരിതഗുരു
പുലിവേട്ടമുതല്‍ നിധി വേട്ടവരെ (പരിസരക്കളികള്‍)
ഒത്തുപിടിക്കാം (രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്‌തകം)
കിളിക്കൂട്ടം 93
ബാലവേദി കൈപ്പുസ്‌തകം 1,2
ബാലവേദി ഗാനങ്ങള്‍ (പുസ്‌തകങ്ങളും സിഡികളും)
ബാലോത്സവങ്ങള്‍
കളിവേള
ബാലോത്സവം (കൈപുസ്‌തകം)
കളിച്ചെപ്പ്
ഹൈസ്‌കൂള്‍ ശാസ്‌ത്രമാല
സയന്‍സ് ക്രീം
പ്രോജക്‌ടുകള്‍ എന്ത്? എന്തിന്
പുസ്‌തകപ്പൂമഴ
ലഘുലേഖകള്‍
ഭരണവും പഠനവും മലയാളത്തില്‍ 77
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകളെ
ചെറുക്കുക 83
വിദ്യാഭ്യാസരംഗത്തെ അഴിമതികള്‍ക്കെതിരെ
സംഘടിക്കുക 84
സ്‌കൂള്‍ കോംപ്ലക്‌സ് (ശിവപുരം)
പഞ്ചായത്ത് സ്‌കൂള്‍ കോംപ്ലക്‌സ് 95
കേരള വിദ്യാഭ്യാസം വഴിത്തിരിവില്‍ 95
ഭാഷ-സംസ്‌കാരം-വിദ്യാഭ്യാസം 95
ബോധനമാധ്യമം മാതൃഭാഷയില്‍ 95
ജനകീയ വിദ്യാഭ്യാസനിഷേധം കേരളത്തില്‍ 95
സ്വാശ്രയ വിദ്യാഭ്യാസവും സാമൂഹ്യനീതിയും 95
പുത്തന്‍ സാമ്പത്തികനയങ്ങളും വിദ്യാഭ്യാസവും
പരിഷത്തും അക്കാദമികരംഗത്തെ സമരങ്ങളും
വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്‌തകം 96
കേരള വിദ്യാഭ്യാസ കമ്മീഷന്‍ എന്ത്? എന്തിന് 96
കേരള വിദ്യാഭ്യാസ കമ്മീഷന്‍
പ്രാഥമികനിര്‍ദ്ദേശങ്ങള്‍ 97
ഡിപിഇപി പാഠപുസ്‌തകങ്ങള്‍
: വിവാദവും യാഥാര്‍ഥ്യവും 97
പ്രീഡിഗ്രി വേര്‍പെടുത്തുമ്പോള്‍
: അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും 98
പുതിയ പാഠ്യപദ്ധതി : വിവാദങ്ങള്‍ ആര്‍ക്കുവേണ്ടി 99
പുതിയ പാഠ്യപദ്ധതി :
വിമര്‍ശനങ്ങള്‍ ആര്‍ക്കുവേണ്ടി 99
ശിശുവിദ്യാഭ്യാസം 99
ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം 99
വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട് സംഗ്രഹം 99
സ്വാശ്രയ കോളേജുകള്‍ ആര്‍ക്കുവേണ്ടി 99
ഓപ്പണ്‍ സ്‌കൂള്‍ ആര്‍ക്കുവേണ്ടി 2000
+2 വിവാദവും സമകാലിക വിദ്യാഭ്യാസവും 2000
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും വിദ്യാഭ്യാസവും 99
ഡിപിഇപിയും പരിഷ്‌കരിച്ച പാഠ്യപദ്ധതിയും 99
പൊതുവിദ്യാലയങ്ങളുടെ കൂട്ടക്കുരുതി
എന്തിനുവേണ്ടി (കണ്ണൂര്‍) 2001
കച്ചവടവല്‍കരിക്കുന്ന വിദ്യഭ്യാസം 2001
പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം വായ്‌ത്താരികളുടെ നേരും നുണയും 2001
വിചാരണ കൂടാതൊരു വധശിക്ഷ 2001
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക 2003
കേരളത്തിലെ ഉന്നതവിദ്യാഭ്യാസം പ്രശ്‌നങ്ങളും സമീപനങ്ങളും
പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതാര്‍ക്കുവേണ്ടി (പത്തനംതിട്ട) 2002
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക 2004
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക 2005
വഴിവിട്ട വിദ്യാഭ്യാസം 2004
സ്വാശ്രയവിദ്യാഭ്യാസരംഗവും കേരളത്തിലെ
വിദ്യാഭ്യാസവും (തിരുവനന്തപുരം) 2008
കേരള പാഠ്യപദ്ധതി പരിഷ്‌കാരം:
പരിഷത്തിന്റെ സമീപനങ്ങള്‍ 2007
പഞ്ചായത്ത് വിദ്യാഭ്യാസ വികസനപരിപാടി 2006
പാഠപുസ്‌തകങ്ങളെ ഭയക്കുന്നതെന്തിന് 2008
കെ.ഇ.ആര്‍ പരിഷ്‌കരണവും എന്‍ട്രന്‍സ്
പരിഷ്‌കരണവും നടപ്പാക്കുക 2009
കുട്ടികളുടെ വിദ്യാഭ്യാസം-സമീപന രേഖ 2010
കേരള പാഠ്യപദ്ധതി സംരക്ഷിക്കുക-
അസീസ് കമ്മറ്റി റിപ്പോര്‍ട്ട തള്ളിക്കളയുക 2013
വേണം മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം 2013
വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍
പുതിയ പാഠ്യപദ്ധതി: നേരും നുണയും
(39-ാം വാര്‍ഷികം)
കേരളം: വിദ്യാഭ്യാസത്തിന്റെ പടവുകള്‍
(ദേശീയ വിദ്യാഭ്യാസ അസംബ്ലി)
കെ.ടി.രാധാകൃഷ്‌ണന്‍
ഫോണ്‍ : 9446373117
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ