
ഡോ.ബി.ഇക്‌ബാല്‍
വില : 130.00
ലോകം ഇന്ന് ഒരു ആഗോള ഗ്രാമമായി ചുരങ്ങിവരികയാണല്ലോ. വിജ്ഞാനവിപ്ലവത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും സഹായത്താല്‍ ഇന്ന് ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പിലേക്ക് സാന്ദ്രീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്ത് വലിയ തോതില്‍ വാര്‍ത്താപ്രധാന്യം നേടിയ 25 രാജ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ലോകജാലകത്തില്‍.
പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച് തയ്യാറാക്കിയ ഈ പുസ്‌തകത്തില്‍ 25 രാജ്യങ്ങളുടെ അവലോകനമാണ് നല്‍കിയിട്ടുള്ളത്. ഇവയില്‍ ഏറെ അറിയപ്പെടാത്ത രാജ്യങ്ങളുടെ ചരിത്രം, സംസ്‌കാരം, സമ്പദ്‌ഘടന, ഭരണക്രമം, സവിശേഷതകള്‍, സാമൂഹികവികസന സൂചികളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സംക്ഷിപ്‌തമായി നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് ആയ നൗറു മുതല്‍ ഫുട്‌ബോള്‍ മികവിലൂടെ ലോകശ്രദ്ധയിലേക്ക് വന്ന ബര്‍ക്കിന ഫാസോ വരെയുള്ളവയുടെ വിവരങ്ങളുണ്ട്. നൗറു ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കും ദ്വീപുരാഷ്‌ട്രവുമാണ് - പട്ടാളമില്ല, ഔദ്യോഗിക തലസ്ഥാനമില്ല 21 ച.കി.വിസ്‌തൃതി, 9378 ജനസംഖ്യ, 96%സാക്ഷരത, 90% തൊഴിലില്ലായ്‌മ തുടങ്ങിയവ സവിശേഷതകളാണ്.
ഈ പുസ്‌തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ രാജ്യത്തിന്റെയും വൈവിധ്യസ്വഭാവം നമ്മെ അത്ഭുതപ്പെടുത്തും. ചില രാജ്യങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യസ്വഭാവമുള്ളതാണെങ്കില്‍ മറ്റു ചിലതില്‍ പട്ടാളഭരണമാണ്. കലാപം അവസാനിക്കാത്ത, എപ്പോഴും വെടിപൊട്ടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ ഉണ്ട്. ദാരിദ്ര്യത്തിന്റെ ആഴക്കടലായ ഹോണ്ടുറാസ, ദുരിതമൊഴിയാത്ത ഹെയ്‌റി, കായികലോകത്തിലെ അത്ഭുതമായ ജമൈക്ക, ഫുട്‌ബോളിന്റെ നാടായ ഉറേഗ്വ, ചെസ്സിന്റെ വിസ്‌മയമായ ഉഗാണ്ട - ഇങ്ങനെ വൈവിധ്യസ്വഭാവമുള്ളവ. കത്തോലിക്കസഭയുടെ വത്തിക്കാന്‍സിറ്റി, രാജ്യഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്ക് നീങ്ങുന്ന നേപ്പാള്‍, യുഗോഛാവേഷിന്റെ വെനസ്വേല, വനിതാപ്രസിഡന്റുമാരുള്ള കോസ്റ്റാറിക്ക, വനിതാപ്രധാനമന്ത്രിയായുള്ള തായ്‌ലന്റ് ഇങ്ങനെയുള്ള രാജ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരു കൊച്ചുപുസ്‌തകമാണ് ലോകജാലകം.
പുസ്‌തകത്തിന്റെ അവസാനഭാഗത്ത് നല്‍കിയിട്ടുള്ള ലോകജാലകം ക്വിസ് അറിവിന്റെ ഒരു ഖനിയാണ്. അതില്‍ പട്ടാളമില്ലാത്ത രാജ്യങ്ങള്‍, വനിതാ ഭരണാധികാരികള്‍, ഏറ്റവും വലിയ ശുദ്ധജലതടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ നല്‍കുന്നുണ്ട്. പുസ്‌തകത്തില്‍ രാജ്യങ്ങളുടെ മാപ്പുകള്‍, പ്രധാനപ്പെട്ട ഇടങ്ങള്‍, കാഴ്‌ചകള്‍, ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ നല്‍കിയത് വളരെ പ്രയോജനകരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ