മാനവരാശിയുടെ ചരിത്രത്തിലെ സവിശേഷമായ ഒരു നാഴികക്കല്ലാണ് കൃഷിയുടെ കണ്ടുപിടുത്തം. അത് മനുഷ്യനെ നാടോടിത്തത്തില്‍ നിന്ന് നാഗരികതയിലേക്ക് നയിച്ചു. അന്നുമുതല്‍ ഇന്നുവരെ മനുഷ്യന്റെ നിലനില്‌പിന്റെ അടിത്തറയാണ് വെള്ളവും കൃഷിയും. മനുഷ്യനാവാശ്യമായ ഭക്ഷണം ലഭ്യമാക്കുന്നത് കൃഷിയാണ്. അതിന് വെള്ളവും മണ്ണും വേണം. അവയുടെ മേലുള്ള അധികാരം കൈക്കലാക്കുന്നതിനുള്ള സമരങ്ങളാണ് കഴിഞ്ഞ 5000-6000 കൊല്ലത്തെ മാനവചരിത്രത്തിന്റെ നടുനാര്. നാടുവാഴിത്തത്തിലും മുതലാളിത്തത്തിലും സോഷ്യലിസത്തിലും എല്ലാം ഭൂമി (കൃഷി) നിര്‍ണായകസ്ഥാനം വഹിക്കുന്നു.
ഒരു നൂറ്റാണ്ടുമുമ്പുവരെ കൃഷിയെന്നത് പ്രാദേശികമോ, ദേശീയമോ ആയ ഒരു ഏര്‍പ്പാടായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയും (മണ്ണും) ആഗോളവല്‍ക്കരണത്തിന്റെ കുടുക്കില്‍ ചെന്നുപെട്ടിരിക്കുന്നു. ഒന്നുകില്‍ ആഗോളവിപണിക്കുവേണ്ടി ഉല്‍പാദിപ്പിക്കുക, അല്ലെങ്കില്‍ ഭൂമി തരിശിടുക എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും സ്വന്തം ഭക്ഷണത്തിനുമേലുള്ള അധികാരവും സ്വാതന്ത്ര്യവും നഷ്‌ടപ്പെട്ടിരിക്കുന്നു. താനോ തന്റെ അയല്‍ക്കാരനോ ഉണ്ടാക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ കഴിക്കുന്നവര്‍ നന്നെ വിരളമാണ്. പല ഭക്ഷ്യപദാര്‍ഥങ്ങളും ഉല്‍പാദകനില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഉപഭോക്താക്കളില്‍ എത്തുന്നത്. ഇങ്ങനെ ദീര്‍ഘദൂരത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിന്റെ - പോകേണ്ടതിന്റെ - ഫലമായി ഭക്ഷണപദാര്‍ഥങ്ങളില്‍ നാം പ്രതീക്ഷിക്കുന്ന ഗുണങ്ങളെപ്പറ്റിയുള്ള ധാരണതന്നെ മാറിപ്പോയി. സ്വാദും പോഷകമൂല്യവും ഒന്നുമല്ല ഇപ്പോള്‍ വേണ്ടത്; കാണാന്‍ ഭംഗി, ദീര്‍ഘകാലം കേടുവരാതിരിക്കുക മുതലായവയാണ്. നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാര്‍ന്ന നൂറുകണക്കിന് ഭക്ഷ്യപദാര്‍ഥങ്ങള്‍ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നുകില്‍ അവ കൃഷിചെയ്യുന്നില്ല; അല്ലെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്‌ടപ്പെട്ടിരിക്കുന്നു.
എങ്ങനെയാണ് നാം അവരുടെ ബന്ധനത്തില്‍ അകപ്പെട്ടത്, എന്തെല്ലാം തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടാണ് അവര്‍ നമ്മെ ബന്ധിക്കുന്നത്, എന്തെല്ലാം അപകടങ്ങളാണ് ഭാവിയില്‍ പതിയിരിക്കുന്നത്, അവ മറികടക്കാന്‍ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാന്‍ കഴിയും? ആരൊക്കെ, എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്? എന്നിവയൊക്കെ വിവരിക്കുന്ന പുസ്‌തകമാണിത്.
നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍
ആഗോള അഗ്രിബിസിനസിന്
പ്രാദേശികബദലുകള്‍
ഹെലെന നോര്‍ബര്‍ഗ്-മഹോഡ്‌ജ്,
റ്റോഡ് മെറിഫീല്‍ഡ്,
സ്റ്റീവന്‍ ഗൊറേലിക്
വിവര്‍ത്തനം:ഡോ.എം.പി.പരമേശ്വരന്‍,
കെ.കെ.കൃഷ്‌ണകുമാര്‍, ആശ
വില : 150 രൂപ
റ്റോഡ് മെറിഫീല്‍ഡ്,
സ്റ്റീവന്‍ ഗൊറേലിക്
വിവര്‍ത്തനം:ഡോ.എം.പി.പരമേശ്വരന്‍,
കെ.കെ.കൃഷ്‌ണകുമാര്‍, ആശ
വില : 150 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ