2014, ജൂലൈ 4, വെള്ളിയാഴ്‌ച

പ്രസിദ്ധീകരണരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച സന്നദ്ധസേവകർ


എം പി പരമേശ്വരൻ
എം പി പരമേശ്വരൻ


പുസ്‌തകപ്രസിദ്ധീകരണ മേഖലയില്‍ പല പുതുമകളും കൊണ്ടുവന്നിട്ടുള്ള പ്രസ്ഥാനമാണ്‌ പരിഷത്ത്‌. 1962ല്‍ പരിഷത്ത്‌ ആരംഭിച്ചപ്പോള്‍, നിലവിലുള്ള ആനുകാലികങ്ങളിലൂടെ ശാസ്‌ത്രലേഖനങ്ങള്‍ പ്രചരിപ്പിക്കാം എന്നു പ്രതീക്ഷിച്ചു. അത്‌ നടക്കാതെ വന്നപ്പോഴാണ്‌ സ്വന്തം ആനുകാലികങ്ങള്‍ - ആദ്യം ശാസ്‌ത്രഗതി (1966) പിന്നെ ശാസ്‌ത്രകേരളവും (1969) യുറീക്കയും (1970) - ആരംഭിച്ചത്‌. 1968ല്‍ തയ്യാറാക്കിയ സയന്‍സ്‌ 1968 എന്ന പുസ്‌തകം സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ്‌ പ്രസിദ്ധീകരിച്ചത്‌. സ്വന്തമായി ഒരു പ്രസിദ്ധീകരണ സംവിധാനം ഉണ്ടാക്കാന്‍ പരിഷത്ത്‌ അന്നു തയ്യാറല്ലായിരുന്നു. അതൊരു 'ബിസിനസ്സ്‌' ഏര്‍പ്പാടാണ്‌, പരിഷത്ത്‌ ബിസിനസ്സ്‌ ചെയ്യില്ല എന്നായിരുന്നു അന്നത്തെ നേതാക്കളുടെ കാഴ്‌ചപ്പാട്‌. അതിനാല്‍ വേറിട്ടൊരു പ്രസിദ്ധീകരണസ്ഥാപനം ആരംഭിക്കുകയാണുണ്ടായത്‌. STEPS - സയന്റിഫിക്‌, ടെക്‌നിക്കല്‍ ആന്‍ഡ്‌ എഡ്യൂക്കേഷണല്‍ കോ-ഓപ്പറേറ്റീവ്‌ പബ്ലിഷിങ്ങ്‌ സൊസൈറ്റി. അതിന്റെ ആദ്യത്തെ പുസ്‌തകമാണ്‌ ഡോ. ഗോപാലകൃഷ്‌്‌ണ കാരണവരുടെ `നമുക്ക്‌ ചുറ്റുമുള്ള ജീവികള്‍' എന്ന പുസ്‌തകം. അങ്ങനെ കാര്യമായ പുരോഗതി ഇല്ലാതെ പോയി രണ്ടു മൂന്നു വര്‍ഷങ്ങള്‍. പരിഷത്തുതന്നെ നേരിട്ട്‌ പുസ്‌തകപ്രസാധനരംഗത്ത്‌ ഇറങ്ങണം എന്നു വാശിപിടിച്ചത്‌ അന്നത്തെ സെക്രട്ടറി സി.ജി.ശാന്തകുമാര്‍ ആയിരുന്നു. അക്കാലമായപ്പോഴയ്‌ക്ക്‌ 'പ്രീപബ്ലിക്കേഷന്'
എന്ന ഏര്‍പ്പാടിന്‌ കേരളത്തില്‍ പ്രതിഷ്‌ഠ നേടാന്‍ കഴിഞ്ഞിരുന്നു. ഡി.സി കിഴക്കേമുറിയാണ്‌ അതിന്‌ നേതൃത്വം വഹിച്ചത്‌. വിശ്വവിജ്ഞാനകോശമടക്കം നിരവധി വില പിടിച്ച ഗ്രന്ഥങ്ങള്‍ ആ രീതിയില്‍ അതിനകം പ്രസിദ്ധീകരിച്ചിരുന്നു. പരിഷത്തും ആ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായി. പത്തു പുസ്‌തകങ്ങളടങ്ങുന്ന ഒരു സമ്മാനപ്പെട്ടി. മുഖവില 45 രൂപ. പ്രീപബ്ലിക്കേഷന്‍ വില 22 രൂപ. പ്രീപബ്ലിക്കേഷന്‍ വിളംബരം ചെയ്‌തു. രശീതി പുസ്‌തകങ്ങള്‍ പരിഷത്തിന്റെ യൂണിറ്റുകളില്‍ വിതരണം ചെയ്‌തു. മൊത്തം 8000 സെറ്റ്‌ പുസ്‌തകങ്ങള്‍ പ്രീപബ്ലിക്കേഷന്നായി വിറ്റുപോയി. മൂലധനമില്ലാതെ പുസ്‌തകം പ്രസിദ്ധീകരിക്കുന്ന ടെക്‌നിക്കാണിത്‌. പത്തു പുസ്‌തകത്തിനു പുറമേ ഒരു പുസ്‌തകം ബോണസ്സ്‌ ആയി നല്‍കാനും കഴിഞ്ഞു. പുസ്‌തകങ്ങള്‍ തീരുമാനി ക്കുക, എഴുത്തുകാരെ കണ്ടെത്തുക, എഴുതിക്കുക, പ്രസ്‌ റെഡിയാക്കുക, അച്ചടിക്കുക, അതിനു കടലാസ്സ്‌ വാങ്ങുക.... എല്ലാം വേണ്ടിവരുന്നു. നേരത്തെതന്നെ രൂപപ്പെടുത്തിയിരുന്ന പ്രസിദ്ധീകരണസമിതി ഒരു പക്കാ പ്രസിദ്ധീകരണവിഭാഗമായി വളര്‍ന്നു. അതിന്റെ എഡിറ്റര്‍മാര്‍, മാനേജ്‌മെന്റ്‌ എല്ലാം സന്നദ്ധപ്രവര്‍ത്തനമായിരുന്നു. ഇന്നും ഏറിയ പങ്കും അങ്ങനെതന്നെയാണ്‌. ഒരു ഫുള്‍ടൈം എഡിറ്റോറിയല്‍ വിഭാഗമോ, മാനേജ്‌മെന്റ്‌ വിഭാഗമോ ഇല്ലാതെയാണ്‌ ഇന്നും പരിഷത്ത്‌ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം മുഖവില വരുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌. പരിഷത്ത്‌ എന്ന ജനകീയശാസ്‌ത്രപ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതിനായി ഈ സന്നദ്ധപ്രവര്‍ ത്തകര്‍ തങ്ങളുടെ സമയം ദാനം ചെയ്യുന്നു.
ഇവര്‍ മാത്രമല്ല, അച്ചടിച്ച പുസ്‌തകങ്ങള്‍ വീടുവീടാന്തരം കയറിയും സ്‌ക്കൂളുകളും ഓഫീസുകളും സന്ദര്‍ശിച്ചും വില്‍പന നടത്തുന്നതും സന്നദ്ധപ്രവര്‍ത്തനമായിത്തന്നെയാണ്‌. രണ്ടുപേരുടെ ഒരു ടീം 4 മണിക്കൂര്‍ കൊണ്ട്‌ ശരാശരി 2000 രൂപയുടെ പുസ്‌തകം വില്‍ക്കുന്നു. അതുവഴി അവര്‍ സംഘടനക്കാകെയായി ഏതാണ്ട്‌ 800-900 രൂപയുടെ മിച്ചം ഉണ്ടാക്കിക്കൊടുക്കുന്നു. ഇവരില്‍ മിക്കവരുടെയും അധ്വാനത്തിന്റെ മൂല്യം മണിക്കൂറിന്‌ 100 രൂപയോ കൂടുതലോ ആണ്‌. മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള സംഘടനയില്‍ 3000ത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ്‌ പുസ്‌തകം വില്‍ക്കുന്നത്‌. 1000 രൂപയുടെ പുസ്‌തകം വില്‍ക്കാന്‍ ഒരാള്‍ക്ക്‌ അര ദിവസം മതി. എല്ലാ അംഗങ്ങളും 1000 രൂപയുടെ പുസ്‌തകം വില്‍ക്കുകയാണെങ്കില്‍ - ആര്‍ക്കും അതിനു കഴിയുന്നതാണ്‌ - പ്രതിവര്‍ഷം 3 കോടി രൂപയുടെ പുസ്‌തകം വില്‍ക്കാന്‍ കഴി യും.
പരിഷത്തിന്റെ ഒരു സവിശേഷത, ഗവണ്‍മെന്റില്‍നിന്നോ, ഏതെങ്കിലും ഫണ്ടിങ്ങ്‌ ഏജന്‍സികളില്‍നിന്നോ അത്‌ ഒരു ഗ്രാന്റും വാങ്ങുന്നില്ല എന്നതാണ്‌. അംഗങ്ങള്‍ സന്നദ്ധസേവനമായി തരുന്ന സമയമാണ്‌ അതിന്റെ വരുമാനം. പുസ്‌തകത്തിലൂടെ അത്‌ പണമായി മാറുന്നു! അങ്ങനെ നിര്‍മാണവും വില്‍പനയും സന്നദ്ധപ്രവര്‍ത്തനത്തിലൂടെ. അപ്പോള്‍ പുസ്‌തകം എഴുതുന്നതോ? ആദ്യകാലങ്ങളില്‍ അതും സന്നദ്ധപ്രവര്‍ത്തനമായിരുന്നു. പരി ഷത്തംഗങ്ങളായ ഗ്രന്ഥകാരന്മാര്‍ റോയല്‍റ്റി വാങ്ങാറുണ്ടായിരുന്നില്ല. അതും പരിഷത്തിനുള്ളതാണ്‌. ക്രമേണ പരിഷത്തിനു പുറത്തുള്ള എഴുത്തു കാരെയും സമീപിക്കേണ്ടിവന്നു. അവര്‍ക്ക്‌ പ്രതിഫലം നല്‍കേണ്ടിയും വന്നു. ഒരു എഴുത്തുകാരന്‌ ഒരു പുസ്‌തകമെഴുതാന്‍ എത്ര സമയം എടുക്കേണ്ടിവരുന്നു? ഏതാനും ദിവസങ്ങള്‍ മുതല്‍ ഏതാനും വര്‍ഷങ്ങള്‍ വരെ എന്നതായിരിക്കും ഉത്തരം. വ്യക്തിപരമായ 40-50 വര്‍ഷത്തെ അനുഭവത്തില്‍നിന്ന്‌ ഒരു ഏകദേശ കണക്കു പറയാം. ഡമി 1/8ല്‍, 12 പോയന്റില്‍ 100 പേജുള്ള ഒരു പുസ്‌തകം തയ്യാറാക്കാന്‍ 300 മുതല്‍ 500 മണിക്കൂര്‍ വരെ വേണ്ടിവന്നിട്ടുണ്ട്‌. പലതിനും കൂടുതലും. ഒരു പേജിന്‌ ശരാശരി 4 മണിക്കൂര്‍ എന്നെടുക്കാം. 100 പേജ്‌ പുസ്‌തകത്തിന്‌ 400 മണിക്കൂര്‍. പുസ്‌തകം വില്‍ക്കാന്‍ വേണ്ടതിനേക്കാള്‍ വളരെ കൂടുതലാണിത്‌. ഇങ്ങനെയൊന്നും ആലോചിച്ചിട്ടില്ലെങ്കിലും പരിഷത്ത്‌ ഗ്രന്ഥകാരന്മാര്‍ക്ക്‌ റോയല്‍ട്ടി നല്‍ കാന്‍ തീരുമാനിച്ചു. ആദ്യത്തെ 2000 കോപ്പിക്ക്‌ 10%, പിന്നീടുള്ളവയ്‌ക്ക്‌ 5% എന്ന നിരക്കാണ്‌ ഇപ്പോഴുള്ളത്‌. പല പുസ്‌തകങ്ങള്‍ക്കും റീപ്രിന്റിങ്ങിന്‌ റോയല്‍റ്റി കൊടുക്കാറില്ല. ആകെ മൊത്തം നോക്കുമ്പോള്‍ ശരാശരി റോയല്‍ട്ടി നിരക്ക്‌ ഏതാണ്ട്‌ 4 % ആണ്‌ വരുന്നത്‌. അങ്ങനെ ഏറ്റവും കുറവ്‌ റോയല്‍റ്റി നിരക്ക്‌ കൊടുക്കുന്ന പ്രസാധകനാണ്‌ പരിഷത്ത്‌. എന്നാല്‍, മിക്ക എഴുത്തുകാരെ സംബന്ധിച്ചിടത്തോളവും ഏറ്റവും അധികം റോയ ല്‍റ്റി നല്‍കുന്നതും പരിഷത്താണ്‌. കാരണം മറ്റേതു പ്രസാധകരെക്കാളും കൂടുതല്‍ കോപ്പികള്‍ പ്രചരിപ്പിക്കാന്‍ അതിനു കഴിയുന്നു. പരിഷത്ത്‌ ഇതുവരെയായി പ്രസിദ്ധീകരിച്ച 900ത്തില്‍ പരം പുസ്‌തകങ്ങളില്‍ 138 പുസ്‌തകങ്ങളും 10000 കോപ്പിയിലധികം വിറ്റി ട്ടുണ്ട്‌. 24 പുസ്‌തകങ്ങള്‍ 25000 കോപ്പിയിലധികവും 7 പുസ്‌തകങ്ങള്‍ 50000 കോപ്പിയിലധികവും 2 പുസ്‌തകങ്ങള്‍ ഒരു ലക്ഷം കോപ്പിയിലധികവും പ്രചരിപ്പിച്ചിട്ടുണ്ട്‌.
അതേ, പുസ്‌തകപ്രസിദ്ധീകരണരംഗത്ത്‌ തികഞ്ഞ അസാധാരണത്വം കാണിക്കുന്ന പ്രസാധകനാണ്‌ പരിഷത്ത്‌.
വിജ്ഞാനത്തിന്റെ നാനാമേഖലകളിലുംപെട്ട പുസ്‌തകങ്ങള്‍ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പുസ്‌തകങ്ങളെ മുഖ്യമായി അഞ്ചു തരത്തില്‍ പെട്ടവയായി വേര്‍തിരിക്കാം.
1. ലഘുലേഖകള്‍: മിക്കവാറും പ്രശ്‌നാധിഷ്‌ഠിതം. പ്രക്ഷോഭ-പ്രചാരണങ്ങള്

2. കുട്ടികള്‍ക്കുള്ള പുസ്‌തകങ്ങള്‍: വിജ്ഞാനപ്രദായകങ്ങളും മൂല്യദായകങ്ങളും
3. മുതിര്‍ന്നവര്‍ക്കുള്ള സാമാന്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍: വിജ്ഞാനപ്രദായകങ്ങളും മൂല്യദായകങ്ങളും
4. പഠനഗ്രന്ഥങ്ങള്‍: ആഴത്തിലുള്ള പഠനങ്ങള്

5. റഫറന്‍സ്‌ ഗ്രന്ഥങ്ങള്

പരിഷത്തിന്റെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ക്ക്‌ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌: എഴുത്തുകാരന്‌, തര്‍ജമയ്‌ക്ക്‌, അച്ച ടിക്ക്‌, ഡിസൈനിങ്ങിന്‌, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം, ജനപ്രിയ ശാസ്‌ത്രം.... എന്നിങ്ങനെ പല വിഭാഗങ്ങളിലായി.
മറ്റൊരു ലോകത്തെ, മറ്റൊരു സമൂഹത്തെ, മറ്റൊരു കേരളത്തെ സ്വപ്‌നം കാണാന്‍ പങ്കുചേര്‍ക്കുന്നതാണ്‌ പരിഷത്തിന്റെ പല പുസ്‌തകങ്ങളും. മറ്റൊരു കേരളത്തിന്റെ സൃഷ്‌ടിയിലെ ഒരു പ്രധാന കണ്ണിയാണ്‌ വിജ്ഞാന പ്രചാരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668