2014, ജൂലൈ 4, വെള്ളിയാഴ്‌ച

വികേന്ദ്രീകൃതാസൂത്രണം- കേരളത്തിലെ അനുഭവങ്ങള്‍


1996 മുതല്‍ കേരളത്തില്‍ ആരംഭിച്ച വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനത്തെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ സൂക്ഷ്‌മതയോടെയും ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ കാഴ്‌ചപ്പടോടെയും വിശകലനം ചെയ്‌തിട്ടുള്ള പുസ്‌തകമാണ്‌ കെ.രാജേഷ്‌ രചിച്ച്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസിദ്ധീകരിച്ച `വികേന്ദ്രീകൃതാസൂത്രണം കേരളത്തിന്റെ അനുഭവങ്ങള്‍' എന്ന പുസ്‌തകം. അടിസ്ഥാന പരമായി ഇടുക്കി ജില്ലയിലെ കുടയത്തൂര്‍, തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്‌, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ആണ്‌ പഠനാധാരമാക്കിയിട്ടുള്ളത്‌ എങ്കിലും 1996 മുതല്‍ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട്‌ നടന്നിട്ടുള്ള എല്ലാ അന്വേഷണങ്ങളുടെയും പഠനങ്ങളുടേയും സംക്ഷിപ്‌ത രൂപമാണ്‌ ഈ പുസ്‌തകം ഡോ.തോമസ്‌ ഐസക്‌, ഡോ. റിച്ചാര്‍ഡ്‌ ഫ്രാങ്കി, ഡോ.കെ.പി.കണ്ണന്‍, ഡോ.എം.എ.ഉമ്മന്‍, ഡോ.കെ. എന്‍.ഹരിലാല്‍, ഡോ.രാജന്‍ ഗുരുക്കള്‍, ഡോ.ജെ.ദേവിക, ഡോ. മൈക്കിള്‍ തരകന്‍, ടി.ഗംഗാധരന്‍, ഡോ.ബി.ഇക്‌ബാല്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരുടെ പഠനങ്ങളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്‌ത്‌ അവതരിപ്പിക്കുന്നതില്‍ രാജേഷ്‌ വിജയിച്ചിട്ടുണ്ട്‌. പ്രധാനപ്പെട്ട എട്ട്‌ അധ്യായങ്ങളിലൂടെ ഇന്നേവരെയുള്ള കേരളത്തിന്റെ വികേന്ദ്രീകരണ അനുഭവങ്ങളിലെ ഓരോ മേഖലയേയും, പ്രവര്‍ത്തനങ്ങളേയും കണക്കുകളുടെ പിന്‍ബലത്തില്‍ സൂക്ഷ്‌മതയോടെ പരിശോധിക്കുന്നു. 9-ാം പദ്ധതി ജനകീയ പദ്ധതി ആയതിന്റെ പശ്ചാത്തലം, 8-ാം പദ്ധതിയില്‍ നിന്ന്‌ 9-ാം പദ്ധതി അവസാനിക്കുമ്പോഴേക്കും പ്രാദേശിക ആസ്‌തി വര്‍ദ്ധനവില്‍ ഉണ്ടാക്കിയ വലിയമാറ്റം (ഉദാഹരണമായി 8-ാം പദ്ധതിക്കാലത്ത്‌ നിര്‍മ്മിച്ച വീടുകളുടെ എണ്ണം 2,70,000 ആയിരുന്നപ്പോള്‍ 9-ാം പദ്ധതിയില്‍ നിര്‍മ്മിച്ചത്‌ 5,70,582, 8-ാം പദ്ധതികാലത്ത്‌ 1,25,000 കക്കൂസ്‌ നിര്‍മ്മിച്ച്‌ നല്‌കിയപ്പോള്‍ 9-ാം പദ്ധതിക്കാലത്ത്‌ നിര്‍മ്മിച്ചത്‌ 5,71,145 എണ്ണം. 8-ാം പദ്ധതിക്കാലത്ത്‌ ആകെ 7,991 കി.മി ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ 9-ാം പദ്ധതിക്കാലത്ത്‌ നിര്‍മ്മിച്ചത്‌ 48735 കി.മി ദൂരം) എന്നിവ പുസ്‌തകത്തിന്റെ ആദ്യഭാഗത്തില്‍ തന്നെ പ്രതിപാദിക്കുന്നു.
കേരളത്തിന്റെ ഉല്‍പാദന മേഖലയുടെ, പ്രത്യേകിച്ച്‌ കാര്‍ഷിക മേഖലയുടെ, പുനരുജ്ജീവനം, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം, താഴെതലത്തിലുള്ള ജനാധിപത്യവല്‍ക്കരണം സേവന മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവ്‌ എന്നീ അടിസ്ഥാന ജനകീയാസൂത്രണ ലക്ഷ്യങ്ങളെ എത്രമാത്രം ലക്ഷ്യ പ്രാപ്‌തിയിലേക്ക്‌ എത്തിക്കാന്‍ 15 വര്‍ഷക്കാലത്തെ അധികാരവികേന്ദ്രീകരണത്തിന്‌ കഴിഞ്ഞു എന്നാണ്‌ പുസ്‌തകം പരിശോധിക്കുന്നത്‌.
ഉല്‍പാദന മേഖലയില്‍ ഒറ്റപ്പെട്ട മുന്നേറ്റങ്ങളേ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്‌ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞ 15 വര്‍ഷത്തെ ഇടപെടലുകള്‍ക്ക്‌ ആയിട്ടുണ്ട്‌. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ആധുനികവല്‍കരണവും എടുത്ത്‌ പറയേണ്ട നേട്ടങ്ങള്‍ ആണ്‌.അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായില്ല. എന്നാല്‍ ഈ രംഗത്ത്‌ ഉണ്ടായിട്ടുള്ള നല്ല മാതൃകകളെ വിസ്‌തരിക്കുന്നുണ്ട്‌.
സ്‌ത്രീശാക്തീകരണരംഗത്ത്‌ പ്രത്യേകിച്ച്‌ ദാരിദ്രനിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ വലിയ മാറ്റം സൃഷ്‌ടിക്കാന്‍ കഴിഞ്ഞപ്പോള്‍ സ്‌ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനുള്ള സാമൂഹ്യശാക്തീകരണ പ്രക്രിയക്ക്‌ ഊന്നല്‍ നല്‍കാതെ പോയത്‌ ഒരു പരിമിതിയായി വിലയിരുത്തുന്നു. പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസന രംഗത്ത്‌ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞപ്പോള്‍ അവരില്‍ സ്വാശ്രയത്വബോധവും അവരുടെ സാമൂഹ്യപദവിയും ഉയര്‍ത്തുന്ന കാര്യത്തില്‍ വേണ്ടത്ര ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ ആയില്ല.
ജനകീയാസൂത്രണത്തിലൂടെ രൂപപ്പെട്ട ജനാധിപത്യവേദികള്‍ ആയ ഗ്രാമസഭകള്‍, അയല്‍കൂട്ടങ്ങള്‍, കര്‍മസമിതികള്‍, ഗുണഭോക്തൃസമിതികള്‍, വിദഗ്‌ധ സമിതികള്‍ തുടങ്ങിയവയെ സവിസ്‌തരം പരിശോധിക്കുന്നുണ്ട്‌. സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ നിന്നും കേരളത്തിലെ മധ്യവര്‍ഗ്ഗം എന്തു കൊണ്ട്‌ പിന്‍വലിയുന്നു എന്ന്‌ പല പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുസ്‌തകം പരിശോധിക്കുന്നുണ്ട്‌. അധികാരവികേന്ദ്രീകരണത്തില്‍ അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്ന ആരോപണത്തെ പലരുടേയും പഠനങ്ങളുടെ പിന്‍ബലത്തില്‍ രാജേഷ്‌ ഖണ്ഡിക്കുന്നു.
കേരളത്തിലെ 15% പഞ്ചായത്തുകള്‍ക്ക്‌ ആണ്‌ ഏതെങ്കിലും തരത്തിലുള്ള മാതൃകകള്‍ സൃഷ്‌ടിക്കാന്‍ ആയത്‌.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ നേട്ടകോട്ടങ്ങളെ അക്കമിട്ട്‌ നിരത്തിക്കൊണ്ട്‌ ഈ പ്രവര്‍ത്തനം മുന്നോട്ട്‌ പോകുന്നതിന്‌ തടസ്സമായി വര്‍ത്തിക്കുന്ന നാല്‌ പ്രവണതകളെ രാജേഷ്‌ സൂചിപ്പിക്കുന്നുണ്ട്‌. അധികാര വികേന്ദ്രീകരണം എന്ന ആശയത്തേയും അതിനായി അവലംബിച്ച പ്രക്രിയകളേയും ശരിയായ അര്‍ത്ഥത്തില്‍ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതില്‍ സംഭവിച്ച അപാകത പൊതുവെ സക്രിയം എന്ന്‌ വിലയിരുത്തിയ കേരളത്തിലെ സിവില്‍ സമൂഹം ഈ പ്രക്രിയയോട്‌ സ്വീകരിച്ച നിര്‍മമത നിറഞ്ഞ നിലപാട്‌, വളരെ ഗൗരവ പൂര്‍ണ്ണമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.
അവസാന അധ്യായത്തില്‍ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തന രംഗത്ത്‌ ഇനി നടക്കേണ്ട കാര്യങ്ങള്‍ സമഗ്രമായ ചര്‍ച്ചക്കായി അവതരിപ്പിക്കുന്നു.


വികേന്ദ്രീകൃതാസൂത്രണം- കേരളത്തിലെ അനുഭവങ്ങള്‍ 
കെ.രാജേഷ്‌
വില: 150 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668