![]() |
സ്വാതന്ത്ര്യം തന്നെ ജീവിതം ജോജി കൂട്ടുമ്മേല്‍ |
എന്താണ് സ്വാതന്ത്ര്യം? അഥവാ ഒറ്റവാക്കിലോ വാചകത്തിലോ നിര്‍വ്വചിയ്‌ക്കേണ്ട/
സ്വാതന്ത്ര്യവും അച്ചടക്കവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് നമ്മള്‍ ധരിച്ചു വെച്ചിരിയ്‌ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അച്ചടക്കവും അനുസരണയും ഉള്ളവരാകണമെന്നും അത് അവരുടെ നന്മയ്‌ക്കു തന്നെയാണെന്നും കുട്ടികളെ ബോദ്ധ്യപ്പെടുത്താന്‍ നമ്മള്‍ (സമൂഹം എന്നു വേണം വായിയ്‌ക്കാന്‍) നിരന്തരം ശ്രമിയ്‌ക്കുകയും അതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഈ അച്ചടക്കത്തിന്റെ മതില്‍ ചാടിക്കടന്ന ചില ധിക്കാരികള്‍ കാര്യങ്ങളെ പുതിയ രീതിയില്‍ വിലയിരുത്തുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു
ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഇടയില്‍ പ്രതിലോമ ശക്തികളെപ്പറ്റിയും, മാധ്യമങ്ങളും സാഹിത്യവും കലകളും എല്ലാം ചേര്‍ന്നു സൃഷ്‌ടിയ്‌ക്കുന്ന പൊതു ബോധത്തിന്റെ സ്വഭാവത്തെപ്പറ്റിയും, അതിലൂടെ നേട്ടമുണ്ടാക്കുന്ന മുതലാളിത്ത ശക്തികളുടെ കാപട്യങ്ങളെപ്പറ്റിയും വിശദമായിത്തന്നെ ചര്‍ച്ചചെയ്യുന്ന ഈ കൃതി, അതില്‍ നിന്നൊക്കെ മുന്നോട്ടു പോയി. സ്വാതന്ത്ര്യം എന്നതു തന്നെ ഒരു പൊതുബോധത്തിന്റെ ഭാഗമാണ് എന്നു ബോദ്ധ്യപ്പെടുത്തിയിട്ടേ സമാപിക്കുന്നുള്ളൂ. പുസ്‌തകം അവസാനിച്ചാലും ചര്‍ച്ചകള്‍ അവസാനിയ്‌ക്കുന്നു എന്നു പറഞ്ഞുകൂടാ. തുടരന്വേഷണങ്ങള്‍ക്കുള്ള നിരവധി സാദ്ധ്യതകള്‍, ചിന്തയുടെ വിസ്‌ഫോടക ശക്തിയുറങ്ങുന്ന തിരുത്തുകള്‍, ബാക്കിയുണ്ടെന്ന് ഒരിയ്‌ക്കല്‍ കൂടി ഓര്‍മ്മിപ്പിയ്‌ക്കാന്‍ അതിനു കഴിയുന്നുണ്ട്.
വില: 60 രൂപ
സ്വാതന്ത്ര്യം
തന്നെ ജീവിതം
ജോജി കൂട്ടുമ്മേല്‍
വില: 60
ജനങ്ങള്‍ക്കും അപ്പത്തിനുമിടയില്‍ നില്‍ക്കുന്നവര്‍
ജോജി കൂട്ടുമ്മേല്‍ എഴുതിയ `സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പുസ്‌തകം കാഴ്‌ചയില്‍ ലളിതമെന്ന് തോന്നിപ്പിക്കുമെങ്കിലും വായിക്കുന്തോറും ആഴങ്ങള്‍ തെളിഞ്ഞും മങ്ങിയും കാണുന്ന പുസ്‌തകമാണ്. `സ്വാതന്ത്ര്യം എന്നാലെന്ത്?' എന്ന ലളിതമായ ചോദ്യത്തില്‍ നിന്നാരംഭിച്ച് സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു തലത്തിലേക്ക് വായനക്കാരെ എത്തിക്കുന്നുണ്ട് ഈ കൃതി.
`സ്വാതന്ത്ര്യം ആപേക്ഷികമാണ്'-നിരവധി നിര്‍വ്വചനങ്ങള്‍ അതു സംബന്ധിച്ചുണ്ട്.എത്ര നിര്‍വചിച്ചാലും അതു പൂര്‍ണമാകില്ല. മറ്റൊരുവന്റെ മൂക്കിന്‍ തുമ്പത്ത് അവസാനിക്കുന്നതാണ് പലര്‍ക്കും സ്വാതന്ത്ര്യം. `അറിവും ചിറകും' എന്ന ഭാഗത്ത് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സവിശേഷമായ ചില നിലപാടുകള്‍ ഗ്രന്ഥകാരന്‍ അക്കിത്തം കവിതയെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നു. ചിറകിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ അറിവ് ആവശ്യമാണെന്നും വരുന്നു. സ്വാതന്ത്ര്യം മിതമായും ആരോഗ്യകരമായും പ്രയോജനപ്പെടുത്തേണ്ടതാണ്. ഇവിടെ `അമിത സ്വാതന്ത്ര്യം' വിഷയമാവുന്നു. സ്വാതന്ത്ര്യത്തെ ഭൂരിപക്ഷം പേരും ഭയപ്പെടുന്നു. ഇത്തരം `അമിതസ്വാതന്ത്ര്യം' ദുരുപയോഗപ്പെടുത്തി അപകടത്തില്‍ ചെന്നുപെട്ടവരുടെ ദുരന്തകഥകള്‍ പഴഞ്ചൊല്ലുകളായും മുത്തശ്ശിക്കഥകളായും വരുന്നു. സ്വാതന്ത്ര്യലഭ്യത നിഷേധം ഈ ദ്വന്ദം എന്നും നിലനില്‍ക്കുന്നതാണ്. പ്രകൃതിയിലെ എല്ലാറ്റിലുമെന്നപോലെ ഒരാളുടെ സ്വാതന്ത്ര്യ ലഭ്യത മറ്റൊരാളുടെ സ്വാതന്ത്ര്യനിഷേധമാണ്. ചെന്നായ്‌ക്ക് ഇരതേടാനുള്ള സ്വാതന്ത്ര്യം, ജീവന്‍ രക്ഷപ്പെട്ട ആട്ടിന്‍കുട്ടിയുടെ സ്വാതന്ത്ര്യത്തോടെ നിഷേധിക്കപ്പെടുകയാണ്. പ്രകൃതിയിലെ അതിജീവനതത്വങ്ങള്‍ എല്ലാം തന്നെ സ്വാതന്ത്ര്യലഭ്യതയോ/ നിഷേധമോ ആവുന്നു. അവിടെ ധര്‍മ്മാധര്‍മ്മ ചര്‍ച്ചയല്ല. വാസ്‌തവികതയുടെ തലമാണ് പ്രധാന അന്വേഷണം.
ഈ പുസ്‌തകത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം `സമൂഹപൊതുബോധം' എന്ന സങ്കല്‌പമാണ്. കാലാകാലങ്ങളായി നമ്മില്‍ പതിഞ്ഞുപോയ ചില സങ്കല്‌പങ്ങളില്‍ നിന്ന് മോചനം നമുക്ക് കിട്ടാറുണ്ടോ? മുത്തശ്ശിക്കഥകള്‍ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി മാറുന്നത് എന്തുകൊണ്ട്? അത്യന്തം ഗൗരവമേറിയ ഒരു ചിന്താവിഷയമാണിത്. മാറ്റത്തിനുവേണ്ടി സമൂഹം ആവശ്യപ്പെടാതെയും ചിന്തിക്കാതെയും ഇരിക്കേണ്ടത് സമൂഹത്തിലെ ചിലരുടെ മാത്രം ആവശ്യമാവുന്നു. അപ്പോള്‍ ഹനിക്കപ്പെടുന്നത് സ്വാതന്ത്ര്യം തന്നെയാണ്.
അപകടങ്ങള്‍ നിറഞ്ഞിരിക്കുന്ന കടല്‍ തന്നെയാണ് സുഖ സൗകര്യങ്ങള്‍ നിറഞ്ഞ അക്വേറിയത്തിനേക്കാള്‍ പഥ്യം. നമ്മുടെ ഭാഷ, സാഹിത്യം, വസ്‌ത്രധാരണം എന്നിവയെല്ലാം പൊതുബോധത്തിനാല്‍ സ്വാധീനിക്കപ്പെടുന്നു. അതിന് ഗ്രന്ഥകാരന്‍ നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണം `പൊന്നാണ്'. സ്വര്‍ണ്ണം വിലപ്പെട്ടതാണെങ്കിലും എക്കാലത്തെയും മികച്ച കാവ്യബിംബമായും സൗന്ദര്യ-ആഭിജാത്യസങ്കല്‌പമായും അത് ചിത്രീകരിക്കപ്പെടുന്നു. ഇവിടെ ഒപ്പം ചരിക്കുന്നതോ/നിഷേധിക്കുന്നതോ സ്വാതന്ത്ര്യം? കാരണം `നാടോടുമ്പോള്‍ നടുവേ ഓടണം' എന്നതില്‍ നാട് നടുവേ/ ശരിയായി ഓടുന്നോ എന്നതാണ് ചിന്ത്യം. വൈലോപ്പിള്ളി പറഞ്ഞതുപോലെ പഴകിയശീലങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ബന്ധനം.
പൊതുബോധത്തിന്റെ/പഴകിയശീലങ്ങളുടെ ചങ്ങല പൊട്ടിച്ചെറിയുന്നവന്‍ ഒറ്റയാനാണ്. സഹ്യന്റെ മകന്‍-സമൂഹത്തിലെ ഒറ്റയാന്‍മാരെ അപകടകാരികളായി കണക്കാക്കുന്നു. വൈലോപ്പിള്ളിയുടെ `സഹ്യന്റെ മകനില്‍'- അവനു ചുറ്റും വനസ്ഥലികള്‍ ഉണരുമ്പോള്‍ അവനിലേയ്‌ക്ക് ഒരു നരന്‍ നിറതോക്ക് ചൂണ്ടുന്നു -നരന്‍/മാനവന്‍-ബൗദ്ധികതയുടെ /തന്ത്രജ്ഞതയുടെ/കീഴ്‌പ്പെടുത്തലിന്റെ പ്രതീകവും ഒറ്റയാന്‍/സഹ്യന്റെ മകന്‍ കീഴ്‌പ്പെടുത്തലിന്റെ ഇരയായും മാറുന്നുവോ?
അറിവ് നേടുന്നത് നിര്‍ഭയമായി ശിരസ്സ് ഉയര്‍ത്താനുതകും. ടാഗോറിന്റെ വീക്ഷണത്തില്‍ അറിവ് സമൂഹത്തിനാകെയുള്ളതാണ്? ഭൗതികമായി, സ്വാതന്ത്ര്യം ഭാരതം തേടുന്ന സമയത്താണ് ഗീതാഞ്‌ജലിയുടെ ഉദയം. സ്വാതന്ത്ര്യം ഒരിക്കലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. സമൂഹത്തിന്റെയാകമാനമുള്ള ഒരു ജീവിതാവസ്ഥയാണത്.
`മാധ്യമങ്ങള്‍'-എന്നും കപടലോകം നല്‍കുന്നു. പൊതുബോധത്തെ, നിറപ്പകിട്ടോടെ അവതരിപ്പിക്കുന്നു. അപ്പോള്‍ `മാധ്യമസ്വാതന്ത്ര്യം' മാധ്യമങ്ങളില്‍ നിന്നുള്ളതോ? മാധ്യമങ്ങള്‍ക്കുള്ളതോ?
ഏറ്റവുമൊടുവില്‍ ക്രോഡീകരിക്കുമ്പോള്‍ സച്ചിദാനന്ദന്‍ പറഞ്ഞതിനെയാണ് ഗ്രന്ഥകാരന്‍ സ്വാംശീകരിക്കുന്നത്. ജനങ്ങള്‍ക്കും അപ്പത്തിനുമിടയില്‍ നില്‍ക്കുന്നവര്‍, ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ നിന്നുകൊണ്ട് സമൂഹത്തെ ചെന്നായും ആട്ടിന്‍കുട്ടിയുമായി വിഭജിക്കുന്നു. ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് ശരിയായ അളവില്‍/അര്‍ത്ഥത്തില്‍ ലഭിക്കാതെ വരുന്നു. സ്വാതന്ത്ര്യം എന്നും പ്രഹേളികയാണ്. `സ്വാതന്ത്ര്യം' എന്ന അമൃത് എവിടെയോ കുടുങ്ങിപ്പോവുന്നു.
അത്യന്തം ഉദ്വേഗജനകമായും, എന്നാല്‍ ചിന്താവ്യക്തതയോടെയും ഗ്രന്ഥകാരന്‍ ഈ വിഷയം അവതരിപ്പിക്കുന്നു. `സ്വാതന്ത്ര്യം' എന്ന അതിഗഹനമായ വിഷയത്തെ അദ്ദേഹം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായ അളവിലും അര്‍ത്ഥത്തിലും പ്രാപ്‌തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് പ്രയോജനപ്രദവുമാണ്.
റിവ്യുbധനം.എന്‍.പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ