അങ്ങനെ അവസാനം മലയാള ഭാഷക്ക് കല്‍പിച്ചിരുന്ന ഭ്രഷ്‌ട്
നീക്കി അതിനെ ശ്രേഷ്‌ഠഭാഷയായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചു.ഏതൊരു മലയാളിയെയും ഈ അംഗീകാരം സന്തോഷിപ്പിക്കുമെന്നത് ഉറപ്പാണ്.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം ഒഴികെ തമിഴ് (2004), തെലുങ്ക്, കന്നഡ (2008) എന്നിവയെ മുന്‍പേ ശ്രേഷ്‌ഠ ഭാഷയായി അംഗീകരിച്ചിരുന്നു. ശ്രേഷ്‌ഠഭാഷയായുള്ള അംഗീകാരത്തിന് മുഖ്യമായും വേണ്ടത് 1500-2000 വര്‍ഷത്തെ പഴക്കവും സമ്പന്നമായ സാഹിത്യചരിത്രവുമാണ്. തമിഴ്‌ഭാഷക്ക് ഇത് രണ്ടും അവകാശപ്പെടാനുണ്ട്. കന്നഡ-തെലുങ്ക് ഭാഷകളുടെ പ്രായം 600-700 വര്‍ഷമേയുള്ളൂ. എന്നാല്‍, മെച്ചപ്പെട്ട സാഹിത്യസമ്പത്ത് ഇവയ്‌ക്ക് അവകാശപ്പെടാനുണ്ട്. അതുകൊണ്ടാണ് ഈ രണ്ടുഭാഷകള്‍ക്കും ശ്രേഷ്‌ഠഭാഷാപദവി നല്‍കിയത്. തെലുങ്ക്, കന്നഡ എന്നിവയുടെ പ്രായം മലയാളത്തിനുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ രണ്ട് ഭാഷയ്‌ക്കുള്ളതിനേക്കാള്‍ സമൃദ്ധമായ സാഹിത്യസമ്പത്ത് മലയാളത്തിനാണുള്ളത്. എന്നിട്ടും മലയാളത്തിന് അയിത്തം കല്‍പിച്ച് ശ്രേഷ്‌ഠപദവി അടുത്തകാലം വരെ നിഷേധിക്കുകയാണ് ഉണ്ടായത്.
2004ല്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിന്റെ മിനിമം പൊതുപരിപാടിയില്‍ തമിഴിന് ശ്രേഷ്‌ഠപദവി എന്ന ആവശ്യം ഉള്‍പ്പെടുത്തിയിരുന്നു. തമിഴിന് 2004ല്‍ ശ്രേഷ്‌ഠപദവി ലഭിച്ചു. കര്‍ണ്ണാടകവും ആന്ധ്രാപ്രദേശും നല്‍കിയ നിവേദനങ്ങള്‍ക്ക് പുറമെ സാഹിത്യ-സാംസ്‌കാരിക നേതാക്കളുടെ ഇടപെടല്‍, രാഷ്‌ട്രീയ നേതൃത്വത്തിന്റെ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ സമരങ്ങള്‍ എന്നിവ കൂടിയായപ്പോള്‍ 2008ല്‍ അവയ്‌ക്ക് ശ്രേഷ്‌ഠപദവി ലഭിച്ചു. എന്നാല്‍ കേരളത്തില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്ക് വേണ്ടി നടത്തിയ ശ്രമങ്ങള്‍ പതുക്കെയായിരുന്നു. 2008ല്‍ രാജ്യസഭയില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീമതി അംബികാസോണി നടത്തിയ പ്രസ്‌താവനയില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്കുവേണ്ടിയുള്ള ഒരു ആവശ്യവും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നീടാണ് കേരളക്കര ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങിയത്. മലയാളത്തിന് ശ്രേഷ്‌ഠപദവിക്കുവേണ്ട അര്‍ഹതയുണ്ടോയെന്ന് സംശയമുള്ളവര്‍ ഇപ്പോഴും ഉണ്ട്. ശ്രേഷ്‌ഠപദിവികൊണ്ട് എന്തുനേട്ടം എന്നു ചോദിക്കുന്നവരുമുണ്ട്. മലയാളിക്ക് മലയാളഭാഷയോടുള്ള സ്‌നേഹം അത്രയേ ഉള്ളൂ. എന്നാലും 2013ല്‍ മലയാളത്തിന് ശ്രേഷ്‌ഠപദവി ലഭിച്ചു.
ശ്രേഷ്‌ഠപദവി ഭാഷക്ക് വലിയൊരു അംഗീകാരമാണ്. ഭാഷയെ പരിപോഷിപ്പിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ഗ്രാന്റും കിട്ടും. ഈ അംഗീകാരത്തോടെ മലയാളത്തിന് 100 കോടിരൂപയാണ് ലഭിക്കുക. അടുത്തകാലത്തായി മലയാള സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മലയാള ഭാഷ, മലയാളസാഹിത്യം, കേരള സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള നിരന്തരവും നിഷ്‌കൃഷ്‌ടവുമായ പഠനം, ഗവേഷണം, പലവിധ പ്രചാരണം, പരിരക്ഷണം, പ്രോത്സാഹനം, പരിശീലനം എന്നിവയിലൂടെ മലയാളഭാഷയുടെ സമഗ്രാഭിവൃദ്ധിയ്‌ക്കുവേണ്ട പ്രവര്‍ ത്തനം സര്‍വകലാശാലയുടെ ദൗത്യമാണ്.
മലയാളഭാഷ ദിനംപ്രതി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്താകെ 6700ല്‍ അധികം ഭാഷകളുണ്ട്. അവയില്‍ ഇന്ത്യയില്‍തന്നെ 220 ഭാഷകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. മലയാളം ഇന്നത്തെ നിലതുടര്‍ന്നാല്‍ ആ ഗണത്തില്‍പ്പെടാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. മലയാളികള്‍ക്കാര്‍ക്കും മലയാളം വേണ്ട. ഇംഗ്ലീഷ് മതി. ഇംഗ്ലീഷില്‍ ചിരിക്കാനും ചിന്തിക്കാനും മക്കളെ ഫേഷന്‍ പരേഡിനായി അണിയിച്ചു നിര്‍ത്താനുമാണ് താല്‍പര്യം. ഇംഗ്ലീഷ് പഠിക്കേണ്ട എന്നല്ല, നന്നായി പഠിക്കണം പക്ഷേ, അത് മലയാളത്തെ ബലികൊടുത്തുകൊണ്ടാകരുതെന്നുമാത്രം.
ഒരു ജനതയുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമാണ് അവരുടെ ഭാഷ. ഭാഷയില്ലാതെ സാമൂഹിക ജീവിതം സാധ്യമല്ല. മനസ്സിന്റെ അടിത്തട്ടിലുള്ള നേര്‍ത്ത വികാരങ്ങളും ഭാവങ്ങളും ആവിഷ്‌കരിക്കാന്‍ മാതൃഭാഷ കൂടിയേതീരു. മലയാളത്തിന് ശ്രേഷ്‌ഠപദവി കിട്ടിയതുകൊണ്ടും മലയാള സര്‍വ്വകലാശാല രൂപീകരിച്ചതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. ആദ്യം മലയാളിയുടെ മനോഭാവം മാറണം. മലയാളത്തെ സ്‌നേഹിക്കണം. വിദ്യനേടാനുള്ള മാധ്യമം മലയാളമാകണം. ഗവേഷണ പ്രബന്ധവും ഓഫീസ് നടപടികളുമെല്ലാം മലയാളത്തില്‍ ആകണം. അങ്ങനെ മലയാളത്തിന് പ്രഥമസ്ഥാനം നല്‍കണം.
എഡിറ്റര്‍
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 944643082

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ