2014, ജൂലൈ 4, വെള്ളിയാഴ്‌ച

സ്‌ത്രീകളും നിയമവും


സ്‌ത്രീകളനുഭവിക്കുന്ന സാമൂഹികമായ അസന്തുലിതാവസ്ഥ വളരെ പുരാതന കാലം മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു പോന്നിട്ടുള്ളതാണ്‌. ഓരോ കാലഘട്ടത്തിലും അടിച്ചമര്‍ത്തലിനെതിരെയുള്ള ഓരോ സമരവും സ്‌ത്രീകള്‍ക്ക്‌ തുല്യതയും അവസര സമത്വവും ഉറപ്പാക്കുന്നതിനു കൂടി വേണ്ടിയുള്ളതയിരുന്നു. അതായത്‌ സാമൂഹ്യ പുരോഗതിയുടെ ചരിത്രം സ്‌ത്രീകളുടെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്‌. പരിഷ്‌കൃത സമൂഹത്തില്‍ സ്‌ത്രീകള്‍, ഭരണസംവിധാനങ്ങളിലെ ഭാരവാഹിത്വത്തിലൂടെയും വിവിധ തൊഴിലുകളിലൂടെയും സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍പ്പോലും അര്‍ഹമായ തരത്തിലുള്ള അംഗീകാരം എല്ലാ രംഗത്തും സ്‌ത്രീകള്‍ക്കു ലഭിക്കുന്നില്ല.
സ്‌ത്രീകളും നിയമവും
ആര്‍. രാധാകൃഷ്‌ണന്‍
വില : 75.00 രൂപ

സ്‌ത്രീകള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരമോന്നതപദവിയിലിരിക്കുമ്പോഴും സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം ദൈനംദിനം പെരുകുന്നതായി കാണാം. സ്വന്തം കുടുംബത്തിലും തൊഴിലിടങ്ങളിലും യാത്രയില്‍പോലും പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അവസ്ഥ പരിഷ്‌കൃത സമൂഹത്തിന്‌ അപമാനകരമാണ്‌. സതിയും ശൈശവവിവാഹവും പോലുള്ള സ്‌ത്രീ കള്‍ക്കെതിരായ അനാചാരങ്ങള്‍ക്കെതിരെ കൂടിയായിരുന്നു നവോത്ഥാന കാലഘട്ടത്തിലെ സാമൂഹ്യമുന്നേറ്റങ്ങള്‍. ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങളും ചെറുത്തു നില്‍പുകളുമാണ്‌ കര്‍ശനമായ നിയമനിര്‍മ്മാണത്തിലേയ്‌ക്ക്‌ അതാതുകാലത്തെ ഭരണകൂടങ്ങളെ നയിച്ചിട്ടുള്ളത്‌. അതിന്റെ ഭാഗമായാണ്‌, സ്‌ത്രീകളനുഭവിക്കുന്ന സവിശേഷമായ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ വിവിധ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്‌. ഇത്തരത്തിലുള്ള നിയമങ്ങള്‍ ഒട്ടനവധിയുണ്ടെങ്കിലും ഈ നിയമങ്ങളെ സംബന്ധിച്ച അവബോധം വേണ്ടത്രരീതിയില്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കിടയില്‍ എത്തിയിട്ടില്ല.
സ്‌ത്രീകള്‍ക്കനുകൂലമായ നിയമങ്ങള്‍ എങ്ങനെയാണ്‌ തങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്നത്‌ എന്ന്‌ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും സമഗ്രതയിലും എല്ലാ വിഭാഗത്തിലും പെട്ട സ്‌ത്രീകള്‍ മനസ്സിലാക്കാത്തിടത്തോളം ഈ നിയമങ്ങള്‍ ലക്ഷ്യംവയ്‌ക്കുന്ന സാമൂഹ്യ സുരക്ഷിതത്വത്തിന്റേതായ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടില്ല. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ വിവിധ സാമൂഹ്യസംഘടനകളും വ്യക്തികളും സര്‍ക്കാരും പലവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌. ഇത്തരം ഒരു ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെയ്‌പാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ സ്‌ത്രീകളും നിയമവും എന്ന ചെറു പുസ്‌തകം. സ്‌ത്രീകള്‍ക്ക്‌ സംരക്ഷണം ലഭിക്കാന്‍ പര്യാപ്‌തമായ നിയമങ്ങളെ ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്ന പുസ്‌തകം പഠനക്ലാസിന്റെയും ചര്‍ച്ചയുടെയും രൂപത്തിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. നിയമങ്ങളുടെ സങ്കീര്‍ണ്ണതകളില്ലാതെ സാധാരണക്കാരനുപോലും ആശയം വ്യക്തമാകുന്ന തരത്തിലാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം. സ്‌ത്രീകളെ സംബന്ധിച്ച്‌ നിലവില്‍ വന്നിട്ടുള്ള ഏതാണ്ടെല്ലാ നിയമങ്ങളേയും സ്‌പര്‍ശിക്കുന്നു ഈ പുസ്‌തകം. നിയമങ്ങളുടെ വിവിധ വകുപ്പുകളുടെ സാങ്കേതികമായ വിവരണങ്ങളില്‍ തൂങ്ങി നില്‍ക്കാതെ ഈ നിയമങ്ങള്‍ സ്‌ത്രീകളുടെ വിവിധതരത്തിലുള്ളപ്രശ്‌നങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ പരിഹാരമാവുക എന്ന നിര്‍ദ്ദേശങ്ങളും ഒപ്പം നിയമങ്ങളുടെ സാമൂഹ്യ പ്രസക്തിയും ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.
ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊത്തിരുന്ന്‌ ഒരു സംവാദം നടത്തുന്നതുപോലെ തികച്ചും അയത്‌ന ലളിതമായ രീതിയില്‍ ഈ പുസ്‌തകം നമുക്ക്‌ വായിച്ചു തീര്‍ക്കാനാവും. വ്യക്തിനിയമങ്ങള്‍ മുതല്‍ സ്‌ത്രീ കള്‍ക്കെതിരായ നിരവധി പീഡനങ്ങള്‍ക്കെതിരായ നിയമങ്ങളുംവരെ വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കുന്നു. ഈ നിയമങ്ങളിലൂടെ ലഭിക്കുന്ന ലീഗല്‍ പ്രൊട്ടക്‌ഷനെക്കുറിച്ച്‌ സാധാരണക്കാരന്‌ അവബോധം നല്‍കുന്നതിനോടൊപ്പം പോരായ്‌മകളെക്കുറിച്ചും അവസരസമത്വം ഉറപ്പിക്കുന്നതിനാവശ്യമായ പുതിയ കാല്‍വയ്‌പുകളെക്കുറിച്ചും ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ഭാഷയില്‍ ഗ്രന്ഥകാരന്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാകുന്നുണ്ട്‌. നിരവധി നിയമങ്ങളുണ്ടായിട്ടും മാറി വരുന്ന സമൂഹത്തില്‍ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരായ പുതിയ നിയമ നിര്‍മ്മാണങ്ങളിലേക്ക്‌ ഭരണകൂടത്തെ നയിക്കുന്ന തരത്തിലുള്ള സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക്‌ തികഞ്ഞ ഒരു പ്രചോദനം കൂടെയാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ പുസ്‌തകം എന്നത്‌ അതിശയോക്തിയല്ല. നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളിലും മറ്റുമുള്ള സ്‌ത്രീവിരുദ്ധതയെക്കൂടി 7-ാം അദ്ധ്യായത്തില്‍ ചര്‍ച്ചയ്‌ക്കു വിധേയമാക്കിയിട്ടുള്ള ഈ പുസ്‌തകം തികച്ചും ഗുണപരമായ സാമൂഹ്യ വിമര്‍ശനം കൂടിയാണെന്നതില്‍ എഴുത്തുകാരന്‌ അഭിമാനിക്കാവുന്നതാണ്‌. ;
സ്‌ത്രീകളും നിയമവും
ആര്‍. രാധാകൃഷ്‌ണന്‍
വില : 75.00 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668