ശാസ്‌ത്രസാഹിത്യ പരിഷത്ത് ഗണിതസംബന്ധിയായ ഒരു പുസ്‌തകം കൂടി പ്രസിദ്ധീകരിച്ചിരിക്കുന്നു-കണക്കറിവ്. പരിഷത്തും ചില ഗണിത ശാസ്‌ത്രസംഘടനകളും നടത്തിവരുന്ന ഗണിതോത്സവം, ഗണിതശാസ്‌ത്ര ഒളിമ്പ്യാഡ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും, ഗണിതാധ്യാപനരീതിയല്‍ വന്നിട്ടുള്ള മാറ്റങ്ങളും വിദ്യാര്‍ഥി സമൂഹത്തെ ഗണിതത്തിലേക്ക് ഉപനയിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണ് ഗണിതശാസ്‌ത്രഗ്രന്ഥങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യത. ഒട്ടുമിക്ക പ്രസാധകരും ഗണിതത്തിന്റെ മഹത്വവും സൗന്ദര്യവും പകരുന്നതരത്തിലുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പരിഷത്ത് പ്രസിദ്ധീകരിച്ച ഗണിതം മധുരം, ഗണിതം ഫലിതം, ഗണിതകേളി, ഗണിത ലോകത്തിലെ അതികായന്മാര്‍, ഗണിതകൗതുകം, കണക്ക് കളിയും കാര്യവും, കണക്കിന്റെ കുമിളകള്‍, കണക്കിന്റെ കാണാപ്പുറങ്ങള്‍, കണക്കിന്റെ കിളിവാതില്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ക്ക് വമ്പിച്ച സ്വീകരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ലഭിച്ചത്.
ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര ഗണിതവര്‍ഷത്തില്‍ അതുല്യ ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ സ്‌മരണയെ മുന്‍നിര്‍ത്തി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന് പരിഷത്ത് തീരുമാനിച്ചത്. ഡോ. ഇ.കൃഷ്‌ണന്‍, ഡോ.എം.പി.പരമേശ്വരന്‍, സി.പി.നാരായണന്‍, ടി.കെ.കൊച്ചുനാരായണന്‍ തുടങ്ങിയവരുമായി പ്രസിദ്ധീകരണ സമിതിയംഗങ്ങള്‍ രണ്ടുമൂന്നുവട്ടം കൂടിയാലോചന നടത്തിയപ്പോള്‍ പുസ്‌തക രചനക്ക് ഒരു മാര്‍ഗരേഖയുണ്ടായി.
? ഗണിത ശാസ്‌ത്ര സംബന്ധിയായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളവയില്‍നിന്ന് തികച്ചും വ്യത്യസ്‌തമാവണം.
? ഗണിതശാസ്‌ത്രം കൈകാര്യം ചെയ്യുന്ന രീതിയില്‍ (പഠനത്തിലും പാഠനത്തിലും)ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള ഒരു പുസ്‌തകമാവണം.
? സ്‌കൂള്‍തല ഗണിതപാഠപുസ്‌തകങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതോടൊപ്പം പ്രധാന ഗണിത വിഷയങ്ങള്‍ പല കാലങ്ങളായി എങ്ങനെ വളര്‍ന്നുവന്നു എന്നതും വിശദീകരിക്കണം.
? ഗണിതകൗതുകത്തേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാവണം പുതിയ പുസ്‌തകത്തിന്റെ സ്ഥാനം.
? ചിന്തകളിലൂടെയും പ്രയോഗങ്ങളിലൂടെയും വളരുന്ന ഗണിതത്തിന്റെ ദ്വന്ദഭാവം വിശദീകരിക്കണം.
? പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിപ്പിക്കുന്ന പ്രധാന ആശയങ്ങളാണ് ഉള്‍ക്കൊള്ളിക്കേണ്ടത്.
? ഗണിതകാരന്മാരെ പരിചയപ്പെടുത്തുമ്പോള്‍ അവരുടെ വ്യക്തി ജീവിതത്തിന് ഊന്നല്‍ കൊടുക്കണം.
ഇക്കാര്യങ്ങള്‍ എത്രമാത്രം ഫലവത്തായി കണക്കറിവില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടത് വായനക്കാരാണ്. പുസ്‌തകത്തിന്റെ വിശകലനരീതി, ഉള്ളടക്കം തുടങ്ങിയവയെക്കുറിച്ച്, ഗണിതാധ്യാപനത്തിന്റെയും ഗണിതാധ്യയനത്തിന്റെയും നിലവാരം മെച്ചപ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. തൃശൂരിലെ പ്രകാശനച്ചടങ്ങളില്‍ ഡോ.വാസുദേവന്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള ചില പിശകുകള്‍ രചനയില്‍ വന്നിട്ടുണ്ട്.
പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ട് അടുത്ത പതിപ്പ് താമസിയാതെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗണിതത്തെയും, ഗണിതകാരന്മാരെയും കുറിച്ച് കൂടുതലറിയാനും, ഗണിതം പഠിപ്പിക്കുന്നതിന്റെ ഉള്ളടക്കവും രീതിയും പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ക്രിയാത്മക രൂപം നല്‍കാനും `കണക്കറിവ്' പ്രേരിതമാവുമെന്ന് പ്രതീക്ഷിക്കുന്നു.
കണക്കറിവ്
ഇ.കൃഷ്‌ണന്‍,
എം.പി.പരമേശ്വരന്‍
വില: 600
റിവ്യുb
എം.കെ.ചന്ദ്രന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ