എന്‍.വി.കൃഷ്‌ണവാര്യര്‍
പുസ്തകങ്ങളിലെന്തൊക്കെയുണ്
പുസ്‌തകങ്ങളില്‍ വിസ്‌മയമുണ്ട്;
പുസ്‌തകങ്ങളിലാനന്ദമുണ്ട്;
പുസ്‌തകങ്ങളില്‍ വിജ്ഞാനമുണ്ട്!
പുസ്തകങ്ങളിലെന്തൊക്കെയുണ്
പുസ്‌തകങ്ങളില്‍ വിസ്‌മയമുണ്ട്!
നമ്മളേപ്പോലൊരുത്തനീ മണ്ണില്‍
ബന്ധനം വിട്ടുയര്‍ന്നതാം കാര്യം,
വെന്തരിയുന്ന റോക്കറ്റിലേറി
ചന്ദ്രനില്‍ ചെന്നിറങ്ങിയ കാര്യം,
ചാടിയോടിക്കളിച്ചുകൂത്താടി
ചന്ദ്രനില്‍ ചെന്നിറങ്ങിയ കാര്യം,
ചാടിയോടിക്കളിച്ചുകൂത്താടി
ചന്ദ്രപ്പാറപ്പെറുക്കിയ കാര്യം,
വാഹനമേറി വീണ്ടുമിങ്ങെത്തി
വാരിധിയിലിറങ്ങിയ കാര്യം,
വാഹനമേറി വീണ്ടുമിങ്ങെത്തി
വാരിധിയിലിറങ്ങിയ കാര്യം,
ദൂരദര്‍ശനപ്പെട്ടിയില്‍ നാട്ടാര്‍
ധീരതയിതു കണ്ടതാം കാര്യം;
പുസ്‌തകങ്ങളിലിമ്മട്ടിലെത്ര
വിസ്‌മയങ്ങള്‍ നിറഞ്ഞിരിക്കുന്നു!
..........................
പുസ്‌തകങ്ങളില്‍ വേറെയെന്തുണ്ട്?
പുസ്‌തകങ്ങളില്‍ വിജ്ഞാനമുണ്ട്!
ആദിമാബ്‌ധിജലത്തിലന്നെന്നോ
ജീവബിന്ദു നുരഞ്ഞതാം കാര്യം,
ഒന്നനേകമായ്, സൂക്ഷ്‌മം മഹത്തായ്-
പ്പിന്നെ ജീവന്‍ വളര്‍ന്നതാം കാര്യം,
ശ്ലിഷ്‌ടമാം പരിണാമസോപാന -
ത്തട്ടില്‍ മോല്‍പോട്ടതേറിയ കാര്യം,
മര്‍ത്ത്യനില്‍ സ്വയംബോധത്തെ നേടി
സൃഷ്‌ടിസാഫല്യമാര്‍ന്നതാം കാര്യം,
ജ്ഞാനപൂര്‍ത്തിയില്‍ ജീവിതസത്യം
മാനവന്‍ കാണുമെന്നുള്ള കാര്യം;
പുസ്‌തകങ്ങളില്‍ സഞ്ചിതമത്രെ
മര്ത്ത്യവിജ്ഞാനസാരസര്വ്വ
(പുസ്‌തകങ്ങള്‍' എന്ന കവിതയില്‍നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ