റോഷ്‌നി സ്വപ്‌ന
കറുത്ത തുണികൊണ്ട് കണ്ണുകളെ മൂടിക്കെട്ടിയ നാല് പെണ്‍കുട്ടികളെ സ്വപ്‌നംകണ്ട പ്രഭാതത്തില്‍, തണുത്ത മഞ്ഞിനുകീഴില്‍ പതുങ്ങിയിരുന്നു ഞാന്‍ മാര്‍കേസിനെ വായിച്ചത് ഓര്‍ക്കുന്നു.
അക്കാലത്തെ ഭൂപ്രകൃതി അങ്ങനെ ആയിരുന്നു. ചുറ്റുംമഞ്ഞ്...നാറുന്ന വെയില്‍...ഇടക്ക് ചില കാറ്റ് കാക്കകളുടെ മുന്നറിയിപ്പ്.
ഞാന്‍ അന്ന് ആറാം ക്ലാസുകാരി
തോമസ് ഹാര്‍ഡിയുടെ ``the return of the native'' ലെ അനിശ്ചിതത്വത്തിന്റെ യാത്രകള്‍ ഉള്ളില * കഥാപാത്രത്തിന്റെ പ്രണയവും ഉന്മാദവും ജീവിതത്തിലേക്കയാള്‍ തോറ്റുകൊണ്ട് നടത്തുന്ന പരാജയങ്ങളും നവംബര്‍ രണ്ടിന് ആളിക്കത്തുന്ന തീക്കുണ്ടങ്ങളും എന്റെ കണ്ണുകളില്‍ അപ്പോഴുമുണ്ടായിരുന്നു.
പലകകള്‍ ചേര്‍ത്തുവച്ച നെരിപ്പോടുകള്‍ ഉള്ള ആ ബ്രിട്ടീഷ് * കണ്ണാടി ജനലുകള്‍ ഉണ്ടായിരുന്നു.
അവ അടച്ചു ചേര്‍ത്ത് അതിനുള്ളിലൂടെ ഞാന്‍ ദൂരെയുള്ള മലകളിലേക്ക് നോക്കി.
അന്ന് എന്റെ കയ്യില്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ പ്രണയത്തിന്റെ മുള്‍ക്കുരിസുകള്‍ തറഞ്ഞുകയറിയ ആ വായന സാര്‍ത്ഥകമായതു വീണ്ടും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മരം പോഴുക്കുന്ന പൂക്കള്‍ക്ക്‌മേല്‍, മനുഷ്യന്റെ സ്വപ്‌നം ചിത്രശലഭങ്ങളുടെ ജന്മമാകുന്ന മാന്ത്രികതയില്‍ ഞാന്‍ പനിച്ചുകിടന്നതു ഏഴു പകലുകളും രാത്രികളും. അന്ന് ഞാന്‍ എന്നെ നോട്ടുബുക്കില്‍ എഴുതിവച്ച ഒരു വരിയുണ്ട്
"the unfold cross
along my sole
വാക്കിന്റെ അന്തരാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത ഒരു പന്ത്രണ്ടുകാരിയുടെ മനസ്സില്‍ നിന്ന് പുറത്ത് ചാടിയ വരികള്‍ക്ക് മുന്നില്‍ ഞാന്‍ പകച്ചുനിന്ന് അല്‍ബര്‍ട്ട് കാമുവിന്റെ ദി സ്‌ട്രെയ്‌ഞ്ചര്‍ എന്ന പുസ്‌തകം എന്നെക്കൊണ്ട് എഴുതിച്ച വരികളായിരുന്നു ഇത്. യേശുവോ കുരിശോ ആത്മാവോ ഈ നോവലില്‍നിന്ന് എന്നെ വന്നു വിളിച്ചിരുന്നില്ല. വ്യാകരണ നിയമങ്ങളില്ലാത്ത വരികള്‍ കവിതയാണെന്ന് അന്നെനിക്കറിയില്ലായിരുന്നു.
ആത്മഭാഷണം പോലെ വായിച്ചെടുത്ത ആ പുസ്‌തകം എന്നിലേക്ക് പകര്‍ന്നുതന്ന ആഖ്യാനത്തിന്റെ ഇടിമുഴക്കത്തില്‍ നിന്ന് പിന്നീട് പുറത്ത് കടക്കാന്‍ ഞാന്‍ ഒരുപാട് കഷ്‌ടപ്പെട്ടു. മനുഷ്യനെ നിരായുധനാക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരം തന്ന ഒരുപാട് പുസ്‌തകങ്ങളിലെ ചില മുഖങ്ങള്‍...
എഴുത്തിന്റെ ഭാഷയ്‌ക്ക് ആത്മച്ഛായകളുടെ കൃത്യമായ രാഷ്‌ട്രീയഭോദം ഉണ്ടാകുമെന്നും അത് ഓരോ നിമിഷവും എഴുത്തുകാരനെ, എഴുത്തുകാരിയെ സ്വയം നിര്‍ണയിക്കാന്‍ നിരന്തരം പ്രേരിപ്പിക്കും എന്നുമാണ് വാസ്‌തവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ