കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന് 50 വയസ്സ്
പൂര്‍ത്തിയാവുകയാണ്. 1957ല്‍ ഒറ്റപ്പാലത്ത് വച്ച് പ്രവര്‍ത്തനം തുടങ്ങിയ
ശാസ്‌ത്രസാഹിത്യ സമിതി, 1962ല്‍ കോഴിക്കോട് വച്ച് രൂപീകരിച്ച
ശാസ്‌ത്രസാഹിത്യപരിഷത്ത്, 1965ല്‍ ബോംബെയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ
ശാസ്‌ത്രസാഹിത്യപരിഷത്ത് ഇവയെല്ലാം ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പരിഷത്തിനെ
വളര്‍ത്തി വികസിപ്പിച്ച് മുന്നോട്ടു നയിച്ചത്.
പരിഷത്തിന്റെ രൂപീകരണത്തിനിടയാക്കിയ ഒട്ടേറെ സാമൂഹ്യഘടകങ്ങള്‍ അന്ന് നിലനിന്നിരുന്നു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടായ ഉണര്‍വും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പൊതുബോധവും കേരളത്തില്‍ ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു. ശാസ്‌ത്രസാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റം മനുഷ്യരുടെ കഴിവിനെക്കുറിച്ചും ശാസ്‌ത്രത്തെക്കുറിച്ചും വലിയ പ്രതീക്ഷകളുണര്‍ത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശാസ്‌ത്രസാങ്കേതികവിദ്യയോടും ശാസ്‌ത്രീയ സമീപനത്തോടും കാണിച്ച പ്രത്യേക താല്‍പ്പര്യം രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി ശാസ്‌ത്രഗവേഷണസ്ഥാപനങ്ങള്‍ ഉടലെടുത്തു. പഞ്ചവത്സര പദ്ധതിയില്‍ ശാസ്‌ത്രപുരോഗതിക്ക് പ്രത്യേക പരിഗണന ലഭിച്ചു.
കേരളീയരെ ഒന്നിച്ചു ചേര്‍ക്കുന്ന ചരടായി മലയാള ഭാഷയെ തിരിച്ചറിഞ്ഞതോടെ ഐക്യകേരളത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും സജീവമായി. ആശയ വിനിമയത്തിന്റെ എല്ലാ തലങ്ങളും കൈകാര്യം ചെയ്യാനാവും വിധം നമ്മുടെ മാതൃഭാഷ ശക്തമാണെന്ന ചിന്ത ശക്തി പ്രാപിച്ചു. ലോകമെങ്ങും സോഷ്യലിസ്റ്റു ശക്തികള്‍ക്കുണ്ടായ മുന്നേറ്റം, ശാസ്‌ത്രത്തിന്റെയും ശാസ്‌ത്രീയമായ ആസൂത്രണത്തിന്റെയും സഹായത്തോടെ സോവിയറ്റു യൂണിയന്‍ കൈവരിച്ച പുരോഗതി, ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരം ഉയര്‍ത്തിയ മൂല്യവത്തായ മുന്നേറ്റങ്ങള്‍, കേരളത്തില്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഇടതുപക്ഷ രാഷ്ട്രീയ വളര്‍ച്ച, ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പുരോഗമന നടപടികള്‍.... സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കാനാകുമെന്ന ശുഭപ്രതീക്ഷ വ്യാപകമാക്കി. ഈ ഘട്ടത്തിലാണ് പരിഷത്ത് രൂപം കൊള്ളുന്നത്.
1962ല്‍ ഏതാനും ശാസ്‌ത്രസാഹിത്യകാരന്മാരുടെ മുന്‍കയ്യില്‍ തുടങ്ങിയ പരിഷത്തിന്റെ തായ്‌ത്തടിയായ സംഘടന വിവിധ ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ദശകം പിന്നിട്ടപ്പോള്‍ ശാസ്‌ത്രസാഹിത്യകാരന്മാരില്‍ നിന്നും അധ്യാപകരിലേയ്‌ക്കും ശാസ്‌ത്രതല്‍പ്പരരായ ബഹുജനങ്ങളിലേയ്‌ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ശാസ്‌ത്രക്ലാസ്സുകളും സെമിനാറുകളും പ്രഭാഷണങ്ങളും ജാഥകളുമായി പരിഷത്ത് ജനമധ്യത്തിലേയ്‌ക്കിറങ്ങി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ അവസ്ഥ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നതിലേയ്‌ക്കും ശാസ്‌ത്രവും സമൂഹവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നതിലേയ്‌ക്കും പരിഷത്തിനെ കൊണ്ടുചെന്നെത്തിച്ചു. നിലവിലുള്ള ധനികവല്‍ക്കരണ ദരിദ്രവല്‍ക്കരണ അവസ്ഥയെ കീഴ്‌മേല്‍ മറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യസൃഷ്ടിക്ക് ശാസ്‌ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആഴത്തിലുള്ള സംവാദങ്ങള്‍ക്കാണത് തുടക്കം കുറിച്ചത്. ഈ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ് `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം ഉരുത്തിരിഞ്ഞു വന്നത്.
ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആസൂത്രണം ചെയ്‌തു നടപ്പാക്കിയത്. സാമൂഹിക ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലെ പ്രശ്‌നങ്ങളെ സമീപിച്ചതും പരിഷത്തിന്റെതായ കാഴ്‌ച്ചപ്പാട് രൂപപ്പെടുത്തിയതും ഈ മുദ്രാവാക്യത്തിന്റെ അന്തസ്സത്തയില്‍ ഉറച്ചുനിന്നുകൊണ്ടാണ്. ഈ മുദ്രാവാക്യത്തില്‍ ഉരച്ചുനോക്കിയാണ് ഓരോ പ്രവര്‍ത്തനത്തിന്റെയും ജയാപജയങ്ങള്‍ വിശകലന വിധേയമാക്കാറുള്ളതും.
ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണഫലമായി ബഹുഭൂരിപക്ഷം തുടര്‍ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുകയോ ദരിദ്രവല്‍ക്കരണ ഭീഷണി നേരിടുകയോ ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണം. ഇതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്കൊക്കെ ശാസ്‌ത്രത്തിന്റെ ആയുധമണിയാന്‍ പ്രേരണ ചെലുത്തുകയാണു പരിഷത്ത്. ദരിദ്രവല്‍ക്കരിക്കപ്പെടുന്ന മഹാഭൂരിപക്ഷത്തോട് പക്ഷപാതിത്വമുള്ള സുവ്യക്തമായൊരു രാഷ്ട്രീയ നിലപാട് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ തന്നെ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രത്തിന്റെ രീതിയെയും മുറുകെ പിടിച്ചുകൊണ്ട് പരിഷത്ത് അതിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ജനപക്ഷത്ത് ഉറച്ചുനിന്നും ശാസ്‌ത്രത്തിന്റെ രീതി കൈവിടാതെയും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പരിഷത്തിന്റെ പ്രവര്‍ത്തനമേഖല ഏറെ വിപുലമായി. എല്ലാ പ്രവര്‍ത്തനങ്ങളെയും പരസ്‌പരബന്ധിതമായാണ് പരിഷത്ത് കാണുന്നത്. ഈ സമഗ്രതയാര്‍ന്ന സമീപനമാണ് കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേയ്‌ക്ക് പരിഷത്തിനെ എത്തിച്ചതും. അതിന്റെ അടിസ്ഥാനത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കരുത്തു പകര്‍ന്നതും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തിന്റെ ചിന്തയിലും പ്രവര്‍ത്തനത്തിലും സാരമായ സ്വാധീനം ചെലുത്തുവാന്‍ പരിഷത്തിനു കഴിഞ്ഞു.
ശക്തമായൊരു പാരിസ്ഥിതികാവബോധം, വികസനമെന്നാല്‍ കേവലമായ സാമ്പത്തിക വളര്‍ച്ചയല്ല, മുഴുവന്‍ ജനതയുടെയും ജീവിതനിലവാരമുയര്‍ത്താന്‍ ഉതകുംവിധം നീതിപൂര്‍വകവും ഭാവിതലമുറയ്‌ക്കുകൂടി പ്രയോജനപ്പെടുന്ന വിധം സ്ഥായിയായിരിക്കണമെന്നുമുള്ള കാഴ്‌ചപ്പാട്, ഡോക്ടര്‍, മരുന്ന്, ആശുപത്രി എന്ന പരമ്പരാഗത ആരോഗ്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട് ഒരു ജനകീയ ആരോഗ്യ കാഴ്‌ചപ്പാട് വളര്‍ത്തിയെടുത്തതും ആരോഗ്യമേഖലയിലെ കമ്പോള താല്‍പ്പര്യങ്ങള്‍ക്കെതിരെ ഗൗരവതരമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും, പാഠപുസ്‌തക കേന്ദ്രിതവും അധ്യാപക കേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസ രീതിക്കു പകരം പ്രവര്‍ത്തനോന്മുഖവും വിദ്യാര്‍ഥി കേന്ദ്രിതവുമായ ഒരു പാഠ്യപദ്ധതി വളര്‍ത്തിക്കൊണ്ടുവന്നത്, ബദല്‍ ഉല്‍പ്പന്നങ്ങളും പ്രാദേശിക ചെറുത്തുനില്‍പ്പുകളും ഉയര്‍ത്തി ആശയപ്രചാരണത്തോടൊപ്പം ആഗോള വല്‍ക്കരണ കെടുതികള്‍ക്കെതിരെ പ്രായോഗികമായ പ്രതിരോധങ്ങള്‍ തീര്‍ത്തത്, ശാസ്‌ത്രസാങ്കേതിക വിദ്യകളെ സാധാരണക്കാരന്റെ അരികത്തെത്തിക്കാന്‍ കഴിയും വിധം പരിഷത്തടുപ്പ്, ചൂടാറപ്പെട്ടി, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങിയവ വ്യാപകമായി പ്രചരിപ്പിക്കാനും അതുവഴി കാര്‍ബണ്‍ ഉത്സര്‍ജനം നിയന്ത്രിക്കാനാവുമെന്നും തെളിയിച്ചത്,... ഇങ്ങനെ അഭിമാനത്തോടെ പറയാന്‍ ഏറെയുണ്ട്. പതിനായിരക്കണക്കിന് ശാസ്‌ത്രക്ലാസ്സുകള്‍, നൂറു കണക്കിന് ജാഥകള്‍, കലാജാഥകള്‍ തുടങ്ങിയവ സംഘടിപ്പിച്ച് പ്രവര്‍ത്തനശൈലിയിലും പ്രവര്‍ത്തനങ്ങളുടെ തനിമയിലും ചില സവിശേഷതകള്‍ പരിഷത്ത് കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനു ആശയ പ്രചാരണത്തിലൂടെ പുതിയ സാധ്യത കണ്ടെത്തി. ഒരു പുതിയ വികസന കാഴ്‌ചപ്പാട് വികസിപ്പിച്ചതോടൊപ്പം ഉല്‍പ്പാദനാധിഷ്‌ഠിത വികസന സങ്കല്‍പ്പത്തിനൂന്നല്‍ നല്‍കിയതും വികസനത്തിനുതകുന്ന പുതിയ മാതൃകകള്‍ സൃഷ്ടിച്ചതും അധികാരവികേന്ദ്രീകരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങി ജനജീവിതത്തിന്റെ നാനാതുറകളില്‍ ഇടപെട്ട് ശാസ്‌ത്രം സാധാരണക്കാര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരായുധമാക്കി മാറ്റാമെന്ന ആത്മവിശ്വാസം വളര്‍ത്താനും പരിഷത്ത് നിരന്തരമായി ശ്രമിച്ചുപോന്നു.
സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം ആത്മാര്‍ഥമായ ഒട്ടനവധി ഇടപെടലുകള്‍ നടത്തി. അതുവഴി പുതിയ പ്രവര്‍ത്തനരൂപങ്ങളും കൂട്ടായ്‌മകളും വളര്‍ത്തിയെടുത്തു. ഗ്രാമപത്രവും കലാജാഥകളും ഗ്രാമപാര്‍ലമെന്റുകളും വിജ്ഞാനോത്സവവുമൊക്കെ പലരും അനുകരിച്ചു. പരിഷത്ത് പ്രവര്‍ത്തകരുടെ ലാളിത്യവും സമഗ്രമായ കാഴ്‌ചപ്പാടും ആസൂത്രണ മികവും ഒട്ടനവധി പേരെ ആകര്‍ഷിച്ചു.
ഇന്ന് പരിഷത്ത് പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിലേറെയായി ആഗോളവല്‍ക്കരണമെന്ന പേരില്‍ കമ്പോള ശക്തികള്‍ എല്ലാ തലങ്ങളിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. കമ്പോള തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനം ജനജീവിതത്തിലേയ്‌ക്ക് വ്യാപിച്ചു എന്നതു മാത്രമല്ല, ഒരു വിഭാഗം ജനങ്ങള്‍ അതിനു അംഗീകാരവും നല്‍കിക്കഴിഞ്ഞു. അതേ സമയം അധ്വാനിക്കുന്നവരുടെ മേലുള്ള ചൂഷണരൂപങ്ങള്‍ ശക്തിപ്പെട്ടുവരികയും അവരെ പാര്‍ശ്വവല്‍ക്കരിക്കയും കൂടുതല്‍ ദാരിദ്ര്യത്തിലേയ്‌ക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരിഷത്ത് ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലകളെല്ലാം ഇന്നു സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ കേന്ദ്രസ്ഥാനത്താണ്. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റര്‍, സംസ്‌കാരം, പ്രാദേശിക വികസനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെല്ലാം വലിയ സംഘര്‍ഷങ്ങളാണ് നടക്കുന്നത്. സ്വാഭാവികമായും ഈ മേഖലകളിലെല്ലാം ശക്തവും ഫലപ്രദവുമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്ന സന്ദര്‍ഭമാണിത്.
ആധുനിക കേരളത്തിന്റെ നേട്ടങ്ങള്‍ക്കടിസ്ഥാനമായ നവോത്ഥാന മൂല്യങ്ങള്‍ക്ക് വലിയ തിരിച്ചടികളാണിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. യുക്തിചിന്തയും സംഘപ്രവര്‍ത്തനങ്ങളിലൂടെ വികസിച്ച രാഷ്ട്രീയബോധവും ജനാധിപത്യബോധവും തകര്‍ച്ചയെ നേരിടുകയും പകരം സങ്കുചിത ജാതിമത പക്ഷപാത ചിന്തകള്‍ വളരെ വേഗം നമ്മെ ഗ്രസിച്ചുകൊണ്ടിരി ക്കയുമാണ്.
`വേണം മറ്റൊരു കേരളം' എന്ന പരിപാടിയിലൂടെ പരിഷത്ത് ഉയര്‍ത്തിയ സാമ്പത്തികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ബഹുഭൂരിഭാഗത്തിനും തിരിച്ചറിയാനാകാത്തതും ചെറുത്തുനില്‍പ്പുകളും പരിഹാരനടപടികളും ഉയരാതിരിക്കുന്ന തിനും കാരണം കേരളം വളര്‍ത്തി വലുതാക്കിയ ജനാധിപത്യബോധത്തിനും ശാസ്‌ത്രബോധത്തിനുമേറ്റ തിരിച്ചടികളാണ്.
നവലിബറല്‍ പരിഷ്‌കാരങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. മത, സാമുദായികശക്തികള്‍ ചേര്‍ന്ന് മതനിരപേക്ഷതയെ തകര്‍ക്കുന്നു. കപടവിശ്വാസങ്ങളുടെ പേരില്‍ യുക്തിചിന്തയും ശാസ്‌ത്രബോധവും മനുഷ്യമനസ്സുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. എന്തും കമ്പോളവല്‍ക്കരിക്കുന്ന ഈ സാഹചര്യം സാങ്കേതികവിദ്യകളെ ദുരുപയോഗിക്കുകയും അതിന്റെ പിറകിലുള്ള ശാസ്‌ത്രചിന്തയേയും നിരീക്ഷണ പരീക്ഷണയുക്തിയേയും അവഗണിക്കുകയും ചെയ്യുന്നു. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ പരിഷത്ത് പ്രതി ജ്ഞാബദ്ധമാണ്. `വേണം മറ്റൊരു കേരളം' എന്ന സുപ്രധാന ക്യാമ്പയിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളെ ഈ വിധത്തില്‍ വികസിപ്പിക്കുവാനാണ് സംഘടന ശ്രമിച്ചുവരുന്നത്. ഇതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 8 ന് തൃശ്ശൂ രില്‍ സംഘടിപ്പിച്ച, എമര്‍ജിംഗ് കേരളയ്‌ക്ക് ബദലായ ജനകീയ വികസന കൂട്ടായ്‌മ
ഉല്‍പ്പാദനമേഖലയുടെ അവഗണന, സേവനരംഗത്തെ വര്‍ധിച്ചുവരുന്ന കച്ചവടം, ആത്മീയ വ്യവസായം എന്നിവ കൂടിവരുന്നു. ഭൂമിയും പ്രകൃതിവിഭവങ്ങളും ഊഹക്കച്ചവട ഉപാധികളാകുന്നു. മാനവശേഷി കേവല പരിശീലനം നേടിയ കയറ്റുമതി ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെ ഉറവിടം അധ്വാനമാണെന്ന് വിസ്‌മരിക്കപ്പെടുന്നു. ഊഹക്കച്ചവടവും കമ്മീഷനും സൃഷ്ടിക്കുന്ന കുമിളകള്‍ സമൃദ്ധിയുടെ അടയാളമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഭവിഷ്യത്തുകളെ പ്രതിരോധിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ശക്തിപ്പെടുത്താതെ കേരളത്തിന് മുമ്പോട്ടു പോകാനാവില്ല.
ഭൂമിയെയും മനുഷ്യാധ്വാനത്തെയും തദ്ദേശീയമായ വികസനത്തിനുള്ള പ്രധാന ഉല്‍പ്പാദന ഉപാധികളായി കണക്കാക്കി പുതിയൊരു കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളെ ഇതിനായി ഉപയോഗപ്പെടുത്താനുള്ള ജനകീയ ഇടപെടലുകള്‍ തുടര്‍ച്ചയായി നടത്തണം. കൃഷിയെ കേന്ദ്രമാക്കിയുള്ള ഒരു സമഗ്ര വികസനമാണ് പരിഷത്ത് വിഭാവനം ചെയ്യുന്നത്. മാലിന്യങ്ങളെ അതിന്റെ സ്രോതസ്സില്‍ തന്നെ പ്രാദേശികമായി സംസ്‌കരിച്ച് കൃഷിക്ക് വളമാക്കി തീര്‍ക്കണം. കുടുംബശ്രീ അടക്കം എല്ലാത്തരം മനുഷ്യക്കൂട്ടായ്‌മകളെയും അധ്വാനക്കൂട്ടായ്‌മകകളാക്കി മാറ്റണം. ഇത്തരം നവീന അധ്വാനക്കൂട്ടായ്‌മകളെ ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളാല്‍ സമ്പുഷ്ടമാക്കാനും കഴിയണം.
ശാസ്‌ത്രബോധം, യുക്തിചിന്ത, ജനാധിപത്യം, മതേതരത്വം എന്നിവയുടെ വാഹകരായും പ്രചാരകരായും മുഴുവന്‍ പരിഷത്ത് പ്രവര്‍ത്തകരെയും മാറ്റിത്തീര്‍ക്കാതെ നമുക്ക് മുന്നേറാനാവില്ല. അതിനുള്ള സംഘടനാവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങളാണ് അന്‍പതാം വാര്‍ഷികവേളയില്‍ ശക്തിപ്പെടുത്തിവരുന്നത്.
നമ്മുടെ സാംസ്‌കാരികാന്തരീക്ഷം അര്‍ഥശൂന്യവും മിക്കവാറും വ്യക്തിപരവുമായ വാദപ്രതിവാദങ്ങളെയും ആരോപണപ്രത്യാരോപണങ്ങളെയും കൊണ്ട് മലീമസമായിരിക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മൂടി മറയ്‌ക്കുകയും അവ പുറത്തുവരുമ്പോള്‍ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ള കൃത്രിമ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് ഇപ്പോള്‍ ചെയ്‌തുവരുന്നത്. പ്രശ്‌നങ്ങളുടെ കാരണങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുമുള്ള മൂര്‍ത്തമായ ആശയസംവാദങ്ങളും പ്രക്ഷോഭപരിപാടികളുമാണ് ആവശ്യമായിട്ടുള്ളത്. ഇതിനു കേരളം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ സംബന്ധിച്ച് ലഭ്യമായ ശാസ്‌ത്രീയ വിശകലനങ്ങളെ ആധാരമാക്കിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്.
കേരളം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കല്ല എന്നു നമുക്കറിയാം. ഇന്ത്യാരാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്. അസമത്വം വര്‍ധിക്കുകയും ഒട്ടനവധി പുതിയ സാമൂഹ്യവൈരുദ്ധ്യങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ലോകത്താകെ നടക്കുന്ന സാമ്രാജ്യത്വ മൂലധന അധിനിവേശങ്ങളും അതിനെതിരെ നടക്കുന്ന ധീരമായ ചെറുത്തുനില്‍പ്പുകളും നമുക്കും പാഠമാവേണ്ടതാണ്.
വ്യക്തിപരവും പ്രാദേശികവുമായി നാം നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ഇത്തരത്തില്‍ വിശകലനം ചെയ്യാനും പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തിയെടുത്ത് അവയെ വിശാലമായ കാഴ്‌ചപ്പാടോടെ, സമഗ്രമായി വളര്‍ത്തിയെടുക്കുകയുമാണ് വേണ്ടത്.
ഇത്തരം പ്രവര്‍ത്തനങ്ങളിലേയ്‌ക്ക് സമൂഹത്തെ താല്‍പ്പര്യപ്പെടുത്തുവാനും ചെറുതും വലുതുമായ കൂട്ടായ്‌മകള്‍ വളര്‍ത്തി ഞങ്ങള്‍ക്കും ചിലതെല്ലാം സാധിക്കുമെന്ന ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും വളര്‍ത്താനുമാണ് അമ്പതാം വാര്‍ഷികവേളയില്‍ കേരളത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ നടത്തുന്ന നവ കേരളോത്സവം ലക്ഷ്യമിടുന്നത്.
സമൂഹത്തെ ഗുണപരമായി പരിവര്‍ത്തനം ചെയ്യിക്കാനുതകുന്ന ഈ ശാസ്‌ത്രീയ-രാഷ്ട്രീയ പ്രവര്‍ത്തനം പരിഷത്തെന്ന ചെറു സംഘടനയ്‌ക്ക് ഒറ്റയ്‌ക്ക് ചെയ്യാന്‍ പറ്റുന്നതല്ല. നാളെയെക്കുറിച്ച് വ്യാകുലപ്പെടുന്ന, മനുഷ്യസ്‌നേഹികളായ എല്ലാവരെയും ഒത്തൊരുമിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടേ ഇത് സാധ്യമാവൂ. തീര്‍ച്ചയായും പരിഷത്തിന് ഇതില്‍ ഒരു നിര്‍ണായക റോള്‍ വഹിക്കാനുണ്ട്; വഹിക്കാനാവും. 50-ാം വാര്‍ഷികവേളയില്‍ ശാസ്‌ത്രമെന്ന ആയുധത്തെ കൂടുതല്‍ മൂര്‍ച്ചപ്പെടുത്തി പ്രയോഗിക്കുവാന്‍ ലഭിക്കുന്ന ഒരവസരമാണിത്. സാമൂഹ്യമാറ്റത്തിനായി പുതിയ പുതിയ സന്ദര്‍ഭങ്ങളെയും സാധ്യതകളെയും കാലഘട്ടം ആവശ്യപ്പെടുന്നവിധം ഫലപ്രദമായി ഉപയോഗിക്കുക എന്നതും - അതില്‍ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രീയ സമീപനങ്ങളെയും സന്നിവേശിപ്പിക്കുക എന്നതും ചരിത്രപരമായ നമ്മുടെ ബാധ്യതയാണ്.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ