![]() |
വിജ്ഞാനപ്പൂമഴ ഇനി കൂട്ടുകാരുടെ കൈകളി ... |
ഈ പുസ്‌തകപരമ്പരയുടെ പ്രത്യേകത 13 വ്യത്യസ്‌തവിഷയങ്ങളിലാണ് അവയെന്നത് തന്നെ. ഗണിതം, ഭൗതികം, രസതന്ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, പരിസരവിജ്ഞാനം, സാഹിത്യം, സിനിമ, ചരിത്രം, യാത്രാവിവരണം, കഥകള്‍, നോവല്‍, നാടകം.... അങ്ങനെ എല്ലാ മേഖലകളിലുമായി ഓരോ കൊച്ചു പുസ്‌തകങ്ങള്‍. 10 മുതല്‍ 12-13 വയസ്സുള്ളവരുടെ സംവേദനക്ഷമത പരിഗണിച്ചുകൊണ്ടാണ് പുസ്‌തകങ്ങള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ജ്ഞാനമണ്ഡലങ്ങള്‍, ബോധമണ്ഡലങ്ങള്‍, സംവേദനക്ഷമത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് കുറേയേറെ സമയം പുസ്‌തകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പരിഷത്ത് നിയോഗിച്ച വിദഗ്‌ധസമിതി ശ്രമിച്ചി ട്ടുണ്ട്. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ഗാത്മകചിന്ത ഉണര്‍ത്തി കുട്ടികളെ ഏറ്റവും നല്ല വിജ്ഞാന അന്വേഷികളും പഠിതാക്കളുമാക്കുകയാണ് ലക്ഷ്യം. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ബഹുവര്‍ണപേജുകളും ബഹുവര്‍ണചിത്രങ്ങളും ഉണ്ട്. പ്രൊഫ.കെ.ശ്രീധരന്‍, ചീഫ് എഡിറ്ററും, ജനു, പ്രൊഫ.കെ.പാപ്പൂട്ടി, കെ.ടി.രാധാകൃഷ്‌ണന്‍, ഡോ.ബാലകൃഷ്‌ണന്‍ ചെറൂപ്പ, ഇ.എന്‍.ഷീജ, സി.കെ.അനിത എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡാണ് പുസ്‌തകനിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്.
പുസ്‌തകങ്ങളിലൂടെ
1.ഗണിതം:
ഹും,
അച്ചൂനോടാ കളി
പ്രൊഫ.കെ.പാപ്പൂട്ടി
അച്ചുവിന്റെയും അംഗിതയുടെയും ഗണിതവിദ്യകള്‍.
ഗണിതം കഷായമായിത്തോന്നുന്നവര്‍ക്ക് ഒന്നാംതരം മധുര മിഠായികള്‍.
വില 80 രൂപ
2.ഭൗതികം
ബലൂണ്‍ ബലതന്ത്രം
പ്രൊഫ.ജി.ബാലകൃഷ്‌ണന്‍ നായര്‍
ബലൂണ്‍ കേവലമൊരു കളിക്കോപ്പു മാത്രമല്ല, ഭൗതിക ശാസ്‌ത്രപഠനത്തിനുള്ള ഒരുപകരണം കൂടിയാണ്. വായുവിന്റെ മര്‍ദം, പ്ലവനം, മുതല്‍ ബലൂണ്‍ യാത്ര വരെയുള്ള ബലതന്ത്രവിശേഷങ്ങള്‍.
വില 60 രൂപ
3.രസതന്ത്രം
വജ്രം മുതല്‍ പവിഴം വരെ
കെ യതീന്ദ്രനാഥന്‍
17 രത്‌നങ്ങളും അവയുടെ രസതന്ത്ര വിശേഷങ്ങളും രത്‌നങ്ങളുടെ കാഠിന്യവും കരുത്തും സൗന്ദര്യവും ഒന്നിച്ചറിയാന്‍.
വില 50 രൂപ
4. സസ്യശാസ്‌ത്രം
സസ്യലോകം
കൗതുകലോകം
ഇ രാജന്‍
ഓരോ ചെടിക്കും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. ഇലയില്‍, പൂവില്‍, കായയില്‍... നിറയെ വൈവിധ്യങ്ങള്‍.
കൗതുകകരമാണ് സസ്യങ്ങളുടെ ഈ തനിമകള്‍.
വില 55 രൂപ
5.ജന്തുശാസ്‌ത്രം
ജന്തുജീവിതക്കാഴ്‌ചകള്‍
ബാലകൃഷ്‌ണന്‍ ചെറൂപ്പ
ജന്തുക്കളുടെ ജീവിതത്തിലെ രസകരവും കൗതുകകരവുമായ ജീവിതക്കാഴ്‌ചകള്‍.
വില 80 രൂപ
6.പരിസ്ഥിതി
സംരക്ഷിക്കാം ജൈവവൈവിധ്യത്തെ ഭൂമിയെയും
ഡോ.കിഷോര്‍കുമാര്‍
ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അവയുടെ സംരക്ഷണത്തിന് ലോകം സ്വീകരിച്ചു വരുന്ന നടപടികളും. നമ്മുടെ ദേശീയോദ്യാനങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയെ അടുത്തറിയാം.
വില 100 രൂപ
7.ചരിത്രം
ചുവപ്പ് പട്ടയം തേടി
മൈന ഉമൈബാന്‍
എടയ്‌ക്കല്‍ ഗുഹയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്ന ചില മിത്തുകളും വിശ്വാസങ്ങളും.
വില 40 രൂപ
8.സാഹിത്യം
പുസ്‌തകത്താളിലെ
നല്ല കൂട്ടുകാര്‍
ജനു
പുസ്‌തകങ്ങളിലെ പ്രശസ്‌തരായ കുറേ കഥാപാത്രങ്ങളെക്കുറിച്ച്. ഓരോന്നും ഓരോ ചെറുകഥ പോലെ. പ്രശസ്‌ത കൃതികള്‍ വായിക്കുവാനുള്ള പ്രചോദനമാവും ഈ പുസ്‌തകം.
വില 50 രൂപ
9.യാത്രാവിവരണം
പുഷ്‌പങ്ങളുടെ താഴ്‌വര
കെ ശ്രീധരന്‍
ഹിമാലയത്തിന്റെ അത്യുന്നത ശീര്‍ഷത്തില്‍ വര്‍ഷത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും മഞ്ഞ് മൂടിക്കിടക്കുന്ന വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്ക് നടത്തിയ ഒരു യാത്രയുടെ ലഘു വിവരണം.
വില 55 രൂപ
10.നാടകം
നായാട്ട്
എം എം സചീന്ദ്രന്‍
കുട്ടികള്‍ക്ക് വായിക്കാനും അഭിനയിക്കാനും പറ്റുന്ന ഏതാനും ലഘു നാടകങ്ങള്‍.
വില 65 രൂപ
11.പക്ഷിനിരീക്ഷണം
കൂട് ഞങ്ങള്‍ക്ക് വീട്
ബീന ജോര്‍ജ്
പക്ഷിമൃഗാദികളും വീടുണ്ടാക്കുന്നുണ്ട്. പത്രാസ് കാണിക്കാനുള്ള വീടുകളല്ല. കുഞ്ഞുങ്ങളെ വളര്‍ത്താനും കഴിഞ്ഞുകൂടാനുമുള്ള താവളം. അതാണല്ലോ കൂടുകള്‍. കൂടുകളുടെ സവിശേഷതകളെക്കുറിച്ച് കൂടുതലറിയാന്‍...
വില 50 രൂപ
12.സിനിമ
സ്വര്‍ഗത്തിലെ കുട്ടികള്‍
വിജയകുമാര്‍ ബ്ലാത്തൂര്‍
കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്ന കുറേ നല്ല സിനിമകളെക്കുറിച്ച്. സിനിമാസ്വാദനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് ലോകസിനിമയുടെ മുറ്റത്തേക്ക് ഒരു യാത്ര.
വില 75 രൂപ
13.കഥകള്‍
മൂത്രസാക്ഷി
എ കെ ജോഷി
ബാലസാഹിത്യത്തില്‍ സാധാരണമ ല്ലാത്ത കഥാ സന്ദര്‍ഭങ്ങളും ആഖ്യാനവും. കുട്ടികളുടെ ഭാവനയും ചിന്ത യും ഉണര്‍ത്തുന്ന 17 കൊച്ചു കഥകള്‍.
വില 70 രൂപ
പുസ്‌തകങ്ങളെ ഇങ്ങനെ വിവിധ വിഷയങ്ങളിലാക്കി വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്‌തകവും അങ്ങനെ ഒരു വിഷയമേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആ വിഷയത്തിന് പ്രാധാന്യമുണ്ട് എന്ന് മാത്രമേയുള്ളൂ. എല്ലാ പുസ്‌തകവും പൊതു വായനയ്‌ക്ക് അനുയോജ്യവും പൊതുവിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്നവയുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ