- എം പി പരമേശ്വരൻ
എവിടെനിന്നാണ്
കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്? എനിക്ക് തുടങ്ങാന്‍
തോന്നുന്നത് 1970 ആണ്. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന വാര്‍ഷികം.
കോളേജില്‍നിന്ന് രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തില്‍ മുദ്രാവാക്യം
മുഴക്കിക്കൊണ്ട്. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ
ആകര്‍ഷകമായ പ്രസംഗം.മുദ്രാവാക്യങ്ങള്‍ സ്‌പൂണേറിയന്‍ രൂപാന്തരണത്തിലൂടെ മുദ്രാ?കാവ്യ?ങ്ങള്‍ ആയി മാറി. തിരുവല്ലയില്‍ നടന്ന ഒമ്പതാം വാര്‍ഷികത്തിന്റെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂരില്‍നിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാര്‍ ജാഥകള്‍. ശാസ്‌ത്രജ്ഞര്‍ തെരുമൂലകളില്‍ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങള്‍ നല്‍കിയ ഹാരങ്ങള്‍ അണിയുന്നു. ഡോ. എസ് വാസുദേവ്, മാധവന്‍കുട്ടി, എജിജി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തില്‍നിന്നും പ്രസംഗമാധ്യമത്തില്‍നിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങള്‍ ഇതില്‍ കാണാം.
അധ്യയനത്തിന്റെയും ഭരണത്തിന്റെയും മാധ്യമങ്ങള്‍ മലയാളമാക്കണമെന്ന ഡിമാന്റ് ശക്തമാക്കിയകാലം 1975-77. അന്നത്തെ തിരുവനന്തപുരം ഹോട്ടലിന്റെ ടെറസ്സില്‍ ചേര്‍ന്ന ഒരു ആലോചനാ യോഗം. കാസര്‍ഗോടുമുതല്‍ തിരുവനന്തപുരം വരെ ഒരു ഡിമാന്റ് ജാഥ നടത്തുക എന്ന നിര്‍ദേശം കൊച്ചു നാരായണനാണ് മുന്നോട്ടുവച്ചത്. പിടിബി അതിനോട് യോജിച്ചപ്പോള്‍ അതൊരു തീരുമാനമായി. ?ശാസ്‌ത്ര സാംസ്‌കാരിക ജാഥ? എന്നത് നാമകരണം ചെയ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത് ആദ്യത്തെ ഗ്രാമശാസ്‌ത്ര സമിതി രൂപീകരിച്ച മാധവന്‍ മാസ്റ്ററുടെ കൂവേരി ഗ്രാമത്തില്‍നിന്ന് യാത്ര ആരംഭിച്ചു. അവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എത്താത്ത, തിരുവനന്തപുരം ജില്ലയിലുള്ള പൂവ്വച്ചലില്‍ ജാഥ സമാപിച്ചു. സമാപനത്തിന് വരവേല്‍ക്കാന്‍ ഗ്രാമവാസികള്‍ മുഴുവനുമുണ്ടായിരുന്നു. എല്ലാ ഗൃഹാങ്കണങ്ങളും ദീപങ്ങളാല്‍ അലംകൃതമായിരുന്നു. അത്യന്തം ആവേശജനകമായ ഒരു അനുഭവമായിരുന്നു അത്.
1977 ഒക്‌ടോബര്‍ 2 മുതല്‍ (ഗാന്ധിജയന്തി ദിനം) നവംബര്‍ 7 വരെ (റഷ്യന്‍ വിപ്ലവദിനം) - ഗാന്ധിയില്‍നിന്ന് ലെനിനിലേക്ക് - 37 ദിവസം നടത്തിയ ജാഥയില്‍ 900ത്തില്‍പരം സ്വീകരണകേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുമായി സംവദിച്ചു. ജാഥ ലെക്കിടി-പേരൂരില്‍ എത്തിയപ്പോഴേക്കും മുദ്രാകാവ്യത്തിന്റെ ഈരടകിള്‍ ഒരു ലഘുലേഖ ആക്കാന്‍ തക്കവണ്ണം വികസിച്ചിരുന്നു. ഏറ്റവും അധികം അതിലേക്ക് സംഭാവന നല്‍കിയത് അന്തരിച്ച എസ്.പി.എന്‍. ആയിരുന്നു. ?ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്‌ത്രം ജനനന്മക്ക്? എന്ന പരിഷദ് സമീകരണം രൂപം കൊണ്ടത് ഈ ജാഥയിലായിരുന്നു. ഇപ്പോഴും അത് ജാഥയെ ആയിട്ടുള്ളു, കലാജാഥ ആയിട്ടില്ല. പക്ഷേ, ജാഥ നടത്തുന്നതിന്റെ ടെക്‌നോളജി ഏതാണ്ട് രൂപപ്പെട്ടു എന്നു പറയാം.


അവിടെനിന്നാണ് പുതിയ ഒരു പുരോഗമന നാടക വേദി രൂപീകരിക്കുക എന്ന ആശയം പൊന്തി വന്നത്. അങ്ങനെ ഡോ. പി.കെ.ആര്‍. വാരിയര്‍, അന്തരിച്ച സ. ഇ.എം. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോറസ് എന്ന നാടകസംഘം രൂപീകരിക്കപ്പെട്ടു. ബെര്‍തോള്‍ത് ബ്രെഹ്‌ത് രൂപം നല്‍കിയ ഗോര്‍ക്കിയുടെ ?അമ്മ? എന്ന നാടകമാണ് തിരഞ്ഞെടുത്തത്. അതിലെ പാട്ടുകള്‍ പുനലൂര്‍ ബാലന്‍ തര്‍ജമ ചെയ്‌തു. വി.കെ.എസ് സംഗീതം നല്‍കി. ആ പാട്ടുകള്‍, പ്രത്യേകിച്ചും ?എന്തിന്നധീരത? എന്നു തുടങ്ങുന്ന പാട്ട് ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ ആയി ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നായിത്തീര്‍ന്നു. 1979ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ?അമ്മ?യിലെ പാട്ടുകള്‍ പാടിക്കൊണ്ട് വികെഎസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇ.എംഎസിന്റെ സംസ്ഥാനവ്യാപകമായ പ്രസംഗയാത്രയെ അനുഗമിച്ചു. ഈ യാത്രയിലെ അനുഭവമാണ് ?പാട്ടു പാടിക്കൊണ്ടുള്ള ജാഥ? എന്ന സങ്കേതത്തിന് ബീജാങ്കുരം ചെയ്‌തത്.
മൂന്നാമതൊരു ഉറവിടം കൂടിയുണ്ട്. ശാസ്‌ത്രത്തെ കലാരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആശയബീജത്തെ പുഷ്‌ടിപ്പെടുത്താനായി കൊടുങ്ങല്ലൂരടുത്തുള്ള ആനാപ്പുഴയില്‍ വച്ച് ഒരു ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. നാടന്‍ പാട്ടുകള്‍, തിരുവാതിരകളി, ഓട്ടംതുള്ളല്‍ മുതലായവയ്‌ക്ക് ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നല്‍കിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടന്നു. ഒട്ടേറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു അവിടത്തെ അനുഭവം.

പെണ്‍പിറവി |

ജാഥയുടെ പ്രോട്ടോക്കോള്‍ - ചിട്ടവട്ടങ്ങള്‍ - രൂപപ്പെടുത്തിയതും ഈ ആദ്യത്തെ കലാജാഥയോടുകൂടിയായിരുന്നു. വീടുകളില്‍ മാത്രം ഭക്ഷണം കഴിക്കുക, ഹോട്ടലുകള്‍ ഒഴിവാക്കുക, തിളപ്പിച്ച് തണുക്കാത്ത ജീരകവെള്ളം മാത്രം കുടിക്കുക, ചെലവിനു വേണ്ട വിഭവം കണ്ടെത്താന്‍ പുസ്‌തകം വില്‍ക്കുക, അനുബന്ധ പരിപാടികള്‍ നടത്തുക തുടങ്ങിയവയായിരുന്നു ഇവ.
ആദ്യത്തെ ജാഥയുടെ ഇനങ്ങളില്‍ ശാസ്‌ത്രമില്ല എന്ന വിമര്‍ശനത്തിന്റെ ഫലമായാണ് ?വിശ്വമാനവന്‍,? ?ഹേ പ്രപഞ്ചമേ,? ?കുടിയോടെ പോരുക? മുതലായ ഇനങ്ങള്‍ രൂപംകൊണ്ടത്. 1983 ലെ കലാജാഥ കന്യാകുമാരിയിലേക്കു കൂടി പോയി; 1985 ല്‍ അഖിലേന്ത്യാ പര്യടനം നടത്തി; 1987 ല്‍ ഭാരതജനവിജ്ഞാനജാഥ; 1990ല്‍ ജ്ഞാനവിജ്ഞാന ജാഥ. പ്രചാരണം, അധ്യാപനം, കര്‍മപ്രചോദനം, സംഘടനാരൂപീകരണം ഇങ്ങനെ പല ധര്‍മങ്ങളും കലാജാഥകള്‍ വഹിച്ചു. ഒരു അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന് രൂപം നല്‍കാനും പിന്നീട് അതിബൃഹത്തായ സാക്ഷരതാ പ്രസ്ഥാനത്തിന് രൂപം നല്‍കി അതിനെ വളര്‍ത്തിക്കൊണ്ടുവരാനും ഒക്കെ കലാജാഥ അതിപ്രധാനമായ ഒരു ഉപകരണമായി. കലാജാഥയിലൂടെയുള്ള ഈ ഭാരതവ്യാപനം പ്രത്യേകമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. അതിനിവിടെ തുനിയുന്നില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കലാജാഥയുടെ ടെക്‌സ്‌ച്ചറിന് ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്; വാദ്യോപകരണങ്ങള്‍, പ്രോപ്പര്‍ടി, വസ്‌ത്രം, ആഹാരം, താമസം എന്നിവയിലെല്ലാം. ആയിരക്കണക്കിന് പ്രേക്ഷകര്‍ ഇക്കാലത്ത് ഒത്തു കൂടാറില്ല. രേഖീയവും (ഒരു റൂട്ട്) സമയബന്ധിതവും (ഒരു നിശ്ചിതകാലയളവില്‍) ആയി നടത്തുന്ന ഒന്നില്‍നിന്ന് ഒട്ടേറെ സ്ഥാനങ്ങളില്‍ എക്കാലത്തും നടത്തുന്ന ഒരു പ്രചാരണ-പ്രക്ഷോഭണ-പ്രചോദന ഉപകരണമായി അതിനെ രൂപാന്തരപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ഗാന്ധി നാടകയാത്രയിൽ നിന്ന് |
ഗലീലിയോ നാടകയാത്ര |
കലാജാഥ
അറിയുമോ നീ എന്നെ...
പഴയ കലാജാഥ ഗാനങ്ങളും സ്ക്രിക്രിപ്റ്റുകളും ഉൾപ്പെടുത്തിയാൽ നന്നായിരികും
മറുപടിഇല്ലാതാക്കൂ