പ്രപഞ്ചത്തില്‍ പ്രകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് 2015 പ്രകാശവര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ലോകമെമ്പാടും പ്രകാശവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പഠനങ്ങളും പ്രകാശവര്‍ഷത്തില്‍ നടന്നു. കേരളത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഔദ്യോഗികമായും അനൗദ്യോഗികമായും സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ നിരവധി പരിപാടികളില്‍ ഒന്നായിരുന്നു കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ച 'കുട്ടികളുടെ പ്രകാശം' എന്ന കൊച്ചുപുസ്തകം. എന്താണ് പ്രകാശം എന്നും നമ്മുടെ ജീവിതത്തില്‍ അതിനുള്ള പ്രാധാന്യവും മാത്രമല്ല, പ്രകാശത്തെ കുറിച്ചുള്ള പഠനത്തിന്റെ ചരിത്രവും അറുപത് പേജുള്ള ഈ പുസ്തകത്തില്‍ ഉണ്ട്. പ്രകാശത്തെക്കുറിച്ച് ആദ്യകാലത്തുണ്ടായിരുന്ന ധാരണകളും പിന്നീട് കൂടുതല്‍ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഉണ്ടായ മെച്ചപ്പെട്ട ധാരണകളും ഇതില്‍ വിവരിക്കുന്നു. രണ്ട് ഭാഗമായി ക്രമീകരിച്ചിട്ടുള്ള അധ്യായങ്ങളില്‍ ആദ്യ ഭാഗത്ത് പ്രകാശശാസ്ത്രത്തിന്റെ ചരിത്രവും പ്രകാശത്തിന്റെ ശാസ്ത്രവും വിശദമാക്കുന്നു. ആദ്യ അധ്യായത്തില്‍ കാഴ്ചയുടെ ചരിത്രമാണ് പറയുന്നത്. ഡമോക്രിറ്റസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, യൂക്ലിഡ്, അല്‍ ഹയ്താം തുടങ്ങിയ പൗരാണികപണ്ഡിതന്മാര്‍ പ്രകാശത്തെയും കാഴ്ച യെയും എങ്ങനെയാണ് വീക്ഷിച്ചി രുന്നത് എന്ന് ഇതില്‍ വ്യക്തമാക്കുന്നു. രണ്ടാം അധ്യായം അറബ് മുസ്ലിം ബഹുമുഖ പ്രതിഭയായിരുന്ന ഇബ്ന്‍ അല്‍ ഹയ്താമിനെ കുറി ച്ചാണ്. പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നുവെന്നും അത് നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നമുക്ക് കാഴ്ചയുണ്ടാകുന്നതെന്നും അദ്ദേഹം പരീക്ഷണത്തിലൂടെ വ്യക്തമാക്കി. നൈല്‍ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഇബ്ന്‍ അല്‍ ഹയ്താം അത് അസാധ്യമെന്ന് കണ്ട് ഭ്രാന്തനായി അഭിനയിക്കുകയും ജീവിതകാലം മുഴുവന്‍ ഇരുട്ടുനിറഞ്ഞ തടവറയില്‍ കഴിയേണ്ടി വരികയും ചെയ്ത ചരിത്രം ഈ അധ്യായത്തെ ശ്രദ്ധേയമാക്കുന്നു. ഇരുട്ടറയില്‍ കഴിയവെ അദ്ദേഹം പ്രകാശത്തെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങള്‍ പ്രകാശശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകളായി. 'പ്രകാശത്തിന്റെ ശാസ്ത്രം' എന്ന ഈ പുസ്തകം പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ ഐസക് ന്യൂട്ട ന്റെയും ഐന്‍സ്റ്റൈന്റെയും സമാനമായ സ്ഥാനമാണ് ഇബ്ന്‍ അല്‍ ഹയ്താമിനുള്ളത്. അദ്ദേഹം സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിയ ചില പ്രശ്‌നങ്ങള്‍ - 'അല്‍ ഹസന്‍ പ്രശ്‌നം', 'പ്രകാശമായക്കാഴ്ച' തുടങ്ങിയവ - ഇന്നും പരിഹാരം കാത്തുകിടക്കുകയാണ്.
പ്രകാശത്തെക്കുറിച്ചുള്ള കണികാസിദ്ധാന്തം, തരംഗസിദ്ധാന്തം, വൈദ്യുതകാന്തികതരംഗസിദ്ധാന്തം, ക്വാണ്ടംസിദ്ധാന്തം തുടങ്ങി ആധുനികസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്നതാണ് മൂന്നാമത്തെ അധ്യായം. പ്രതിഫലനം, അപവര്‍ത്തനം, പൂര്‍ണ ആന്തരിക പ്രതിഫലനം, വ്യതികരണം, വിഭംഗനം, വിസരണം, രാമന്‍ പ്രഭാവം തുടങ്ങിയവയെക്കുറിച്ചുള്ള ചെറുവിവരണമാണ് നാലാം അധ്യായത്തില്‍ കൊടുത്തിട്ടുള്ളത്. അഞ്ചാം അധ്യായത്തില്‍ ലേസറിനെയും ഓപ്റ്റിക്കല്‍ ഫൈബറിനെയും കുറിച്ച് വിശദമാക്കുന്നു. ആറാംഅധ്യായമാകട്ടെ, ഐന്‍സ്റ്റൈ ന്റെ പൊതുആപേക്ഷികതാസിദ്ധാന്തത്തെ പരിചയപ്പെടുത്തുന്നു. നഗരവല്‍കരണത്തിന്റെ ഉപോത്പന്നമായ പ്രകാശമലിനീകരണത്തെ കുറിച്ച് ഏഴാം അധ്യായത്തില്‍ പറ യുന്നു. ഏഴ് അധ്യായങ്ങളിലായി പ്രകാശമെന്ന പ്രതിഭാസത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ചില കാര്യങ്ങള്‍ അല്‍പം കൂടി വിശദീകരിക്കാമായിരുന്നുവെന്ന് തോന്നുമെന്നുമാത്രം.
പുസ്തകത്തിന്റെ രണ്ടാം ഭാഗം പൂര്‍ണമായും പ്രകാശപരീക്ഷണങ്ങ ള്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്. വളരെ ലളിതമായ, എന്നാല്‍ പ്രകാശത്തെ ക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന പരീക്ഷണങ്ങളാണ് ഇതില്‍ പറയുന്നത്. സ്‌കൂളുകളിലും വീടുകളിലും ചെയ്തു നോക്കാവുന്നവ. പലതും മറ്റൊരാളുടെ സഹായംപോലും ആവശ്യമില്ലാത്തവ. കുറ്റിപ്പുറം ഉപ ജില്ലാ സയന്‍സ്‌ക്ലബ്ബ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ തയ്യാറാക്കിയ പരീക്ഷണ ങ്ങളും പത്തനംതിട്ട ജില്ലയിലെ ബാലവേദി പ്രവര്‍ത്തകര്‍ ചെയ്യാനായി തയ്യാറാക്കിയ പരീക്ഷണങ്ങളുമാണ് ഇതെല്ലാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇവ ഏറെ സ ഹായകമാവും എന്നതില്‍ സംശയ മില്ല. 28 പരീക്ഷണങ്ങളാണ് മൊത്തം കൊടുത്തിട്ടുള്ളത്.
പ്രകാശത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും ഉപകരിക്കുന്ന പുസ്തകമാണ് 'കുട്ടികളുടെ പ്രകാശം'. ഒരു സംഘം ലേഖകരാണ് ഇതിന് പിന്നിലുള്ളത്. നാല്‍പത് രൂപ മാത്രമുള്ള ഈ പുസ്തകം കുട്ടികളെ ശാസ്ത്രകുതുകികളാക്കാനും സഹായിക്കും.