ആർ വി ജി മേനോൻ

നാല്പത്തിയട്ടു വര്‍ഷങ്ങളായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏക ശാസ്ത്രമാസിക എന്ന ബഹുമതി ശാസ്ത്രഗതിക്ക് അവകാശപ്പെട്ടതാണ്. ശാസ്ത്രത്തിനു വേണ്ടിമാത്രമായി മലയാളത്തില്‍ ഒരു മാസിക എന്നത് ചിന്തിക്കാന്‍ പോലും പ്രയാസമായിരുന്ന ഒരു കാലത്താണ് പരിഷത്ത് അത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്. പതിവായി ശാസ്ത്രലേഖനങ്ങളുടെ ഒരു സപ്ലിമെന്റ് പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി യശഃശ്ശരീരനായ പി.ടി.ബി അന്നത്തെ പ്രമുഖ പത്രങ്ങളെ സമീപിച്ചപ്പോള്‍ അതിനു വേണ്ടത്ര സ്വീകാര്യത ഉണ്ടാവില്ല എന്നു പറഞ്ഞ് അവരെല്ലാം ആ ആവശ്യം നിരസിച്ചുവത്രെ. അങ്ങനെയാണ് പരിഷത്ത് നേരിട്ട് ഒരു മാസിക പ്രസിദ്ധീകരിക്കണമെന്ന് 1966 മേയ് മാസത്തില്‍ ഒലവക്കോട്ടുവച്ചു നടന്ന വാര്‍ഷികത്തില്‍ തീരുമാനിച്ചത്. പി.ടി.ബി, എന്‍.വി, എം.സി.നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന ഒരു പത്രാധിപസമിതിയെയും തെരഞ്ഞെടുത്തു. പി.ടി.ബി കഷ്ടപ്പെട്ട് രണ്ടു പരസ്യം സംഘടിപ്പിച്ചു. ഒന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും മറ്റത് എം.കെ.കെ.നായരുടെ എഫ് എ സി റ്റി യില്‍നിന്നും. മാസിക അച്ചടിക്കാനായി സഹൃദയനെന്നു പേരുകേട്ട എ.കെ.ടി.കെ.എം.നമ്പൂതിരിപ്പ
ത്രൈമാസിക ആയിട്ടായിരുന്നു ശാസ്ത്രഗതിയുടെ തുടക്കം. 1970ല്‍ ദൈ്വമാസിക ആയി, 1974 മുതല്‍ മാസികയും.
ശാസ്ത്രഗതി പോലൊരു മാസിക സ്വാഭാവികമായി നേരിടുന്ന സ്വത്വ പ്രതിസന്ധികള്‍ പലതാണ്. അവയില്‍ പ്രധാനം അത് വെറുമൊരു ശാസ്ത്രമാസിക ആയാല്‍ മതിയോ, അതോ അത് സംഘടനയുടെ ആശയപ്രചാരണത്തിനുള്ള മുഖ്യ ഉപകരണം ആകണ്ടേ, എന്നുള്ളതാണ്. ശാസ്ത്രഗതി പ്രചരിപ്പിക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അങ്ങനെയാണ് പ്രതീക്ഷിക്കുക. അതിനകത്ത് സംഘടനയ്ക്ക് സ്വീകാര്യമല്ലാത്ത ആശയങ്ങളോ കാഴ്ചപ്പാടുകളോ വരുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഇതൊക്കെ ഞങ്ങള്‍ എങ്ങനെയാണ് വിശദീകരിക്കുക എന്നതായിരിക്കും അവരുടെ ധര്‍മസങ്കടം. അതേ സമയം, ഒരേ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന മാസിക എന്ന പേര് വീണാല്‍ പിന്നെ എങ്ങനെയാണ് നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക? പരിഷത്തുകാര്‍ മാത്രം മാസിക വായിച്ചിട്ട് കേമമായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതിയോ? നമ്മുടെ കാഴ്ചപ്പാട് പരിഷത്തുകാര്‍ അല്ലാത്ത ശാസ്ത്രജ്ഞരും കൂടെ അറിയേണ്ടേ? അതിനോട് മറ്റുള്ളവര്‍ക്കുള്ള പ്രതികരണം അറിയണ്ടേ? അതിന് നമുക്ക് എന്ത് സമാധാനം പറയാനുണ്ട് എന്ന് അറിയണ്ടേ? അപ്പോള്‍ അത്, ശാസ്ത്രവിഷയങ്ങളില്‍ അല്ലെങ്കില്‍ ശാസ്ത്ര വും സമൂഹവുമായി പ്രതിപ്രവര്‍ത്തിക്കുന്ന മേഖലകളില്‍, ഉണ്ടാകുന്ന വിവിധ വിവാദങ്ങളില്‍ പരിഷത്തിന്റെ അഭിപ്രായം രൂപീകരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചാത്തലവിവരങ്ങള്‍ നല്കുന്ന, സംവാദാത്മകമായ ഒരു മാസിക ആകണ്ടേ? മറ്റൊന്ന്, അത് ശാസ്ത്രവിഷയങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന, താരമ്യേന കാര്യമാത്രപ്രസക്തമായ (അതായത്, വിരസമായ) ശൈലിയുള്ള, ശാസ്ത്രതല്പരര് മാത്രം വായിക്കുന്ന, ഒരു പ്രസിദ്ധീകരണം ആകണമോ അതോ, മറ്റു വായനക്കാര്‍ക്കും വായിക്കാന്‍ തോന്നുന്നവിധം ആകര്‍ഷകമായ, ജനപ്രിയ ശൈലിയിലുള്ളതാകണമോ, എന്നുള്ളതാണ്. ലേഖനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ (ശരിക്കും പറഞ്ഞാല്‍, ലേഖനങ്ങള്‍ തേടിപ്പിടിക്കുന്നതില്‍) ലബ്ധപ്രതിഷ്ഠരായ മുതിര്‍ന്ന എഴുത്തകാരുടെയും തുടക്കക്കാരുടെയും അനുപാതം, അതില്‍ പരിഷത്ത് പ്രവര്‍ത്തകരുടെ രചനകള്‍ക്ക് പരിഗണന, വിവിധ വിഷയങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ട ചേരുവ, ഇതെല്ലാമാണ് ഒരു പത്രാധിപരെ അലട്ടുന്ന മറ്റു ചില തലവേദനകള്‍.
സാധാരണ സംഭവിക്കുന്നതുപോലെ ശാസ്ത്രഗതിയും എല്ലാക്കാര്യങ്ങളിലും ഒരു മധ്യമാര്‍ഗം പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. അത് ചിലപ്പോള്‍ വിജയിച്ചിട്ടുണ്ട്. പലപ്പോഴും അത് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആ ലക്ഷ്യത്തോടുകൂടി നടത്തിയ പല ശ്രമങ്ങളും ഓര്‍മിക്കപ്പെടുമെന്നു തീര്‍ച്ച. ശാസ്ത്രഗതി സംവാദങ്ങള്‍, ശാസ്ത്രകലാമത്സരങ്ങള്, പ്രശസ്തരുമായുള്ള അഭിമുഖങ്ങള്‍, തുടക്കക്കാര്‍ക്ക് വേണ്ടി നടത്തിയ ശാസ്ത്രലേഖനരചനാ ശില്പശാലകള് എന്നിവ എടുത്തുപറയേണ്ടവയാണ്. പി.ജി.യെപ്പോലുള്ള ഒരു മഹാമനീഷിയുടെ ശ്രദ്ധേയമായ ചില പുസ്തകങ്ങളുടെ അധ്യായങ്ങള്‍ ആദ്യമായി അച്ചടിമഷി പുരണ്ടത് ശാസ്ത്രഗതിയുടെ പേജുകളിലാണ് എന്നത് ഞങ്ങള്‍ക്ക് എക്കാലത്തും അഭിമാന ക്കാനുള്ള വക നല്കുന്നു.
ഏതു മാസികയുടെയും വായനാസുഖം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിന്റെ വിന്യാസവും ചിത്രീകരണവും വലിയൊരു പങ്കുനിര്വഹിക്കുന്നുണ്ട്
ഇതൊക്കെയാണെങ്കിലും ശാസ്ത്രഗതി എത്തേണ്ടവരിലേക്ക് എത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തൃപ്തികരമായ ഒരു ഉത്തരം നല്‍കാനാവില്ല. ഇപ്പോഴും പരിഷദ് പ്രവര്‍ത്തകരുടെ നേരിട്ടുള്ള പ്രചാരണവും വിതരണവുമാണ് ഏക ആശ്രയം. അതിന്റെ എല്ലാ മേന്മയും അംഗീകരിച്ചുകൊണ്ടു തന്നെ, ആ പരിമിതവൃത്തത്തിനുള്ളില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതാണ് ശാസ്ത്രഗതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയേണ്ടിയിരിക്കുന്നു.
![]() |
ആർ വി ജി മേനോൻ |
1979 ലാണെന്നാണോർമ- ശാസ്ത്ര സാഹിത്യ പരിഷദിന്റ ക്ലാസ്സിൽ പറഞ്ഞ് തന്നത് ഓർക്കുന്നു:
മറുപടിഇല്ലാതാക്കൂസംശയങ്ങൾ സ്വയം ചോദിച്ച് പോകുക- ഇലക്കെന്തേ പച്ചനിറം പൂവിനെന്തേ പല നിറങ്ങൾ; എത്ര വലിയ പാഠം...!
ഇന്നും എന്തിലും ഏതിലും അത്തരം ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് പോകുന്നു, വലിയ പാഠങ്ങൾ മനസ്സിലാക്കുന്നു..
നന്ദി പരിഷദ്, അന്നത്തെ നേതൃത്വം- ശാസ്ത്രീയമായി മാത്രം ചിന്തിച്ചിരുന്നോർ.
കക്ഷി രഷ്ട്രീയ പ്രചരണമായിരുന്നില്ലാ പ്രാഥമിക ഉത്തരവാദിത്വം..?